വിധുവിന്റേത് തെറ്റിദ്ധാരണ, കൂടിക്കാഴ്ചയ്ക്കുള്ള വാതില്‍ തുറന്നിരിക്കുന്നു: റിമ കല്ലിങ്കല്‍
ഡബ്ല്യുസിസിയിലെ അംഗങ്ങളുമായി സംവിധായിക വിധു വിന്‍സെന്റിനുള്ളത് തെറ്റിദ്ധാരണയാണെന്നും ഒരു സംഭാഷണത്തില്‍ തീരാത്ത പ്രശ്‌നങ്ങളില്ലെന്നും റിമ കല്ലിങ്കല്‍. ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് റിമ അഭിപ്രായം പറഞ്ഞത്.
വിധു വിന്‍സെന്റിന്റെ സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങളുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അവര്‍ സംഘടനയില്‍ നിന്നും രാജി വച്ചിരുന്നു. സംഘടനയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു.
വിധുവിന് വിഷമമുണ്ടെന്ന് ആദ്യം മനസ്സിലാക്കിയപ്പോള്‍ മുതല്‍ അവരുമായി സംസാരിക്കാന്‍ പലരും ശ്രമിച്ചുവെന്ന് റിമ കല്ലിങ്കല്‍ പറയുന്നു. ഇപ്പോഴും കൂടിക്കാഴ്ച്ചയ്ക്കുള്ള വാതില്‍ തുറന്നിരിക്കുകയാണ്.
ഡബ്ല്യുസിസിക്ക് ആത്മവിമര്‍ശനത്തിന്റെ കരുത്ത് ആശംസിച്ച് വിധു വിന്‍സെന്റ്
മുമ്പ് പറഞ്ഞത് പോലെ പോയാല്‍ പോട്ടെ എന്ന് വിചാരിക്കാന്‍ പറ്റുന്നതല്ല. വളരെ ചുരുക്കും പേരായിട്ടേ നമുക്കൊരു ആത്മബന്ധം ജീവിതത്തില്‍ ഫീല്‍ ചെയ്തിട്ടുള്ളൂ. അവരെയൊന്നും നമ്മള്‍ കൈവിട്ടു കളയരുത് എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്, ഗൃഹലക്ഷ്മിയോട് റിമ മനസ്സ് തുറന്നു.
വിധു സ്റ്റാര്‍ ജേണലിസ്റ്റ്: റിമ കല്ലിങ്കല്‍
ഡബ്ല്യുസിസിയില്‍ വരുമ്പോള്‍ എല്ലാവരും വ്യക്തിപരമായ പല അവകാശങ്ങളും കൊണ്ടാണ് വരുന്നതെന്നും 10 വര്‍ഷമായി സിനിമയിലുള്ള തനിക്കും അതുണ്ടെന്ന് റിമ പറഞ്ഞു.
അങ്ങനെ നോക്കുമ്പോല്‍ മീഡിയ സ്‌പേസില്‍ വിധു ഒരു സ്റ്റാര്‍ ജേണലിസ്റ്റാണെന്നും ഇന്നലെ വന്നൊരു ജേണലിസ്റ്റിനെക്കാളും പവര്‍ഫുള്ളായ സ്‌പേസിലാണ് വിധു നില്‍ക്കുന്നതെന്നും ഡബ്ല്യുസിസിയിലെ എലൈറ്റ് ക്ലാസ് വിവാദത്തെ കുറിച്ച് അവര്‍ പറഞ്ഞു.
എന്റെ ഹൃദയം തുറന്ന് ഇരിക്കും വിധുവിന് മറുപടി പറഞ്ഞത് പാര്‍വതി തിരുവോത്ത്