Mocifi.com
Art is not a luxury, but a necessity.

V: നിരാശ മാത്രം സമ്മാനിച്ച് നാനി

അജ്മല്‍ നിഷാദ്‌

നാച്ചുറൽ സ്റ്റാർ നാനിയുടെ 25 ആം ചിത്രം എന്ന നിലയിലും പുള്ളി നെഗറ്റീവ് വേഷം ചെയുന്നു എന്ന രീതിയിലും വളരെയേറെ ഹൈപിൽ വന്ന ചിത്രം. പുറത്തിറങ്ങിയ ട്രെയ്‌ലറും അത് അടിവര ഇടുന്നത് ആയിരുന്നു.

നല്ലൊരു ക്യാറ്റ് ആൻഡ് മൗസ് കളി ആക്കാൻ കഴിയുമായിരുന്ന ചിത്രം പക്ഷെ അനാവശ്യ സീനുകളാലും മറ്റും റബ്ബർ ബാൻഡ് പോലെ വലിച്ചു നീട്ടിയത് പോലെ തോന്നി. മനോഹരമായ ആക്ഷൻ രംഗങ്ങള്‍ മാത്രം ആണ് ഓർത്തിരിക്കാൻ ആകുന്നത് തന്നെ.

നിവേദ തോമസ് ഒക്കെ മിസ്സ്‌ കാസ്റ്റ് മാത്രം അല്ല നല്ല വെറുപ്പിക്കലും കൂടി ആയിരുന്നു സമ്മാനിച്ചത്. പ്രേക്ഷകന് നായകൻ വില്ലൻ ആയാൽ അവസാനം എന്താകും എന്ന സ്ഥിരം ക്ലിഷേ അത് പോലെ നിർത്തി.

ക്ലിഷേയുടെ അങ്ങേ അറ്റം കാണിക്കുന്ന രണ്ടാം പകുതിയിൽ ഇപ്പോൾ നല്ല രംഗങ്ങൾ ഉണ്ടാകും എന്ന് കരുതി കാത്തിരുന്ന ഞാൻ മണ്ടൻ ആയ അവസ്ഥ. പ്രകടനങ്ങളിലേക് വന്നാൽ നാനിയുടെയും സുധീർ ബാബുവിന്റെയും അടക്കം ആരെയും ഇഷ്ടപ്പെട്ടില്ല.

സിഗററ്റ് വലിച്ചു നാരങ്ങ മിട്ടായി കഴിച്ചു ആളെ കൊന്ന് പോലീസ് ആയ സുധീർ ബാബുവിനെ വെല്ലുവിളിക്കുന്ന നാനിയുടെ സീനുകൾ ഒരു നിമിഷം പോലും ത്രില്ല് നൽകിയതുമില്ല. ആ വെല്ലുവിളി ഏറ്റെടുക്കുന്ന സുധീർ ബാബു കഥാപാത്രം ആണെങ്കിൽ ഒട്ടും ത്രില്ല് തന്നുമില്ല.

വെണ്ണിലാ കിഷോറിനെ നല്ലൊരു റോളിൽ കാണാൻ കഴിഞ്ഞു എന്നത് ചെറിയൊരു പോസിറ്റീവ് ആണ്. അഥിതി റാവു ഹൈദരി ഒക്കെ വന്നു എന്തൊക്കെയോ കാട്ടി പോയപ്പോൾ നിവേദ എന്തിനാണ് ഈ സിനിമയിൽ എന്ന് തോന്നിപോയി. തമന്റെ ബിജിഎം കൊള്ളാം ആയിരുന്നു എങ്കിലും സിനിമ വലിച്ചു നീട്ടൽ ആയതു കൊണ്ടാകണം ബിജിഎം പോലും ത്രില്ല് നൽകിയില്ല.

രാക്ഷസൻ ബിജിഎം ലൈറ്റ് വേർഷൻ പോലെ തോന്നി ചില സമയത്തെ ബിജിഎം വൻ പ്രതീക്ഷയിൽ നിന്ന് മോശം റിവ്യൂ കേട്ട് കണ്ടിട്ടും ഒട്ടും ഇഷ്ടം ആകാത്ത പടം നിരാശ മാത്രം ആണ് സമ്മാനിക്കുനത്..

Leave A Reply

Your email address will not be published.