Mocifi.com
Art is not a luxury, but a necessity.

“മ്യൂസിക് ഡയറക്ടർ ബിജിപാലിന്റെ യഥാർത്ഥ മുഖം”

മനോജ് വർഗ്ലീസ് പറേക്കാട്ടിൽ

അഗാപ്പേ എന്നാ ഷോർട്ട് ഫിലിം ചെയ്യുമ്പോഴാണ് അതിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ച ബിനോയ് നമ്പാല ബിജിപാലിനെക്കുറിച്ച് എന്നോട് പറഞ്ഞത്. ആദ്യം എനിക്ക് ഭയങ്കര ടെൻഷനായിരുന്നു. മലയാളത്തിൽ ഇത്രയും വലിയൊരു മ്യൂസിക് ഡയറക്ടറുടെ അടുത്ത് നമ്മുടെ ഒരു കൊച്ചു ഷോർട്ട് ഫിലിം മ്യൂസിക് ചെയ്യാൻ ആവശ്യപ്പെടുക.

ബിനോയി തന്ന ധൈര്യമായി ഞാൻ ബിജി ചേട്ടനെ പോയി കണ്ടു. ബിജി ചേട്ടൻ എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത് ഷോർട്ട് ഫിലിം ഫസ്റ്റ്കട്ട് ചെയ്തത് കാണിക്കാൻ ആവശ്യപ്പെട്ടു. ഷോർട്ട് ഫിലിം കണ്ടതിനു ശേഷം മ്യൂസിക് ചെയ്ത് തരാം എന്നും പറഞ്ഞു.

സത്യത്തിൽ വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ എനിക്കൊരു ടെൻഷൻ. പൈസ എത്രയാകും ? ഞാൻ ആഗ്രഹിച്ചതിനും അപ്പുറം BGM ചെയ്ത് എന്നെ ഞെട്ടിച്ചു. പൈസയുടെ കാര്യം സംസാരിച്ചപ്പോൾ പ്രതിഫലം വേണ്ട എന്ന് തീർത്തു പറഞ്ഞു. എന്റെ നിർബന്ധത്തിനു വഴങ്ങി പ്രോഗ്രാം ചെയ്ത ആൾക്കുള്ള വളരെ തുച്ഛമായ പൈസ മാത്രമേ ആവശ്യപ്പെട്ടുള്ളൂ . ഇത്രയും നല്ലൊരു മനുഷ്യനാണ് ബിജിയേട്ടൻ .

അദ്ദേഹത്തിനു കിട്ടിയ നൂറ് കണക്കിന് പുരസ്കാരങ്ങളിൽ അഗാപയക്ക് കിട്ടിയ മികച്ച മ്യൂസിക് ഡയറക്ടർക്കുള്ള അവാർഡമുണ്ട് എന്ന കാര്യം ഏറെ അഭിമാനത്തോടെ ഇ അവസരത്തിൽ നിങ്ങളുമയി പങ്ക് വയ്ക്കുന്നു.
ഇപ്പോൾ ബിജി ചേട്ടനെ കുറിച്ച് ചിലർ പറയുന്ന അപവാദം കേട്ടിട്ട് സഹിക്കാൻ കഴിയാതെ എഴുതുന്നതാണ്.

ബിജി ചേട്ടന്റെ നല്ല മനസിനോട് സ്നേഹം സ്നേഹം മാത്രം.

Leave A Reply

Your email address will not be published.