Mocifi.com
Art is not a luxury, but a necessity.

ഒരു കോടിയുടെ തട്ടിപ്പ്: ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റിലായി. പാലക്കാട്ടെ വീട്ടില്‍ നിന്നുമാണ് ആലപ്പുഴ സൗത്ത് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു അറസ്റ്റ്. മോഹന്‍ലാല്‍ നായകനും മഞ്ജു വാര്യര്‍ നായികയുമായ ഒടിയന്‍ സിനിമയുടെ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ ശ്രീവല്‍സം ഗ്രൂപ്പില്‍ നിന്നും ഒരു കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

സിനിമ നിര്‍മ്മിക്കാനാണ് ശ്രീകുമാര്‍ മേനോന്‍ ഗ്രൂപ്പില്‍ നിന്നും പണം വാങ്ങിയതെന്നും എന്നാല്‍ പിന്നീട് സിനിമ നിര്‍മ്മിക്കുന്നതിനെ കുറിച്ച് സംവിധായകനില്‍ നിന്നും വിവരമൊന്നും ലഭിച്ചില്ലെന്നും പണം തിരികെ നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.

കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ ശ്രീകുമാര്‍ മേനോന്‍ ശ്രമിച്ചുവെങ്കിലും അപേക്ഷ കോടതി തള്ളിയിരുന്നു.

നേരത്തെ എംടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതിയ രണ്ടാമൂഴത്തിന്റെ സംവിധാനവുമായി ബന്ധപ്പെട്ടും ശ്രീകുമാര്‍ മേനോന്‍ വിവാദത്തില്‍പ്പെട്ടിരുന്നു.

ഒരു കോടിയുടെ തട്ടിപ്പ്: ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍
80%
Awesome
  • Design

Leave A Reply

Your email address will not be published.