Site icon Mocifi.com

ജസരി ഭാഷയിലെ ഗാനവുമായി ഫ്ളഷ്; മലയാളസിനിമയിലെ അപൂര്‍വ്വ വിരുന്നിനെ നെഞ്ചിലേറ്റ് ആസ്വാദകര്‍

ജസരി ഭാഷയിലെ ഗാനവുമായി ഫ്ളഷ്; മലയാളസിനിമയിലെ അപൂര്‍വ്വ വിരുന്നിനെ നെഞ്ചിലേറ്റ് ആസ്വാദകര്‍ malayalam cinema news, malayalam cineam awards, malayalam cineam flush, aisha sulthana film

പി.ആർ.സുമേരൻ

കൊച്ചി: ലക്ഷദ്വീപിലെ വായ്മൊഴി ഭാഷയായ ‘ജസരി’ ഭാഷയില്‍ ഒരുങ്ങിയ ആദ്യഗാനം റിലീസായി. മലയാളസിനിമയില്‍ ആദ്യമായാണ് ജസരി ഭാഷയില്‍ ഒരു ഗാനം എത്തുന്നത്. ഐഷ സുല്‍ത്താന ഒരുക്കിയ ഫ്ളഷിലൂടെയാണ് ഗാനം പുറത്തുവന്നത്. ലക്ഷദ്വീപിലെ തനത് സംഗീതവും പാരമ്പര്യ വരികളും ചേര്‍ത്തൊരുക്കിയ ഈ ഗാനം  ആലപിച്ചത് ലക്ഷദ്വീപ് നിവാസിയായ ഷെഫീക്ക് കില്‍ത്താൻനാണ്. സംഗീതം കൈലാഷ് മേനോന്‍. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. നാടോടി പാരമ്പര്യ ഈണങ്ങളില്‍ ഒഴുകിയെത്തുന്ന ഈ ഗാനം സംഗീതാസ്വാദകര്‍ക്കിടയില്‍ ഏറെ ഹരം കൊള്ളിച്ചിട്ടുണ്ട്. 

ദക്ഷിണേന്ത്യന്‍ അഭിനയചക്രവര്‍ത്തി ഡോ.വിഷ്ണുവര്‍ദ്ധനന്‍റെ 72 ാം ജന്മദിനത്തോടനുബന്ധിച്ച് നവകര്‍ണ്ണാടക ഫിലിം അക്കാദമി ഏര്‍പ്പെടുത്തിയ മൂന്ന് ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ഫ്ളഷിന് ലഭിച്ചിരുന്നു.

ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിതാ സംവിധായിക ഐഷാ സുല്‍ത്താന ഒരുക്കിയ  ഫ്ളഷിന്  അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിച്ചത്. സൂപ്പര്‍ താരനിരയുള്ള ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്ക് ലഭിക്കുമാറുള്ള പ്രേക്ഷക ശ്രദ്ധയാണ് നവാഗതരെ വച്ച് ഒരുക്കിയ ഫ്ളഷിന് ലഭിച്ചത്. ലക്ഷദ്വീപിന്‍റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ ഫ്ളഷ് ലക്ഷദ്വീപിന്‍റെ കഥ പറയുന്ന ഒരു ചിത്രമാണ്.  കലാമൂല്യവും ജനപ്രിയവുമായ ഒരു ചിത്രവുമാണ്. ലക്ഷദ്വീപിൻ്റെ വശ്യസുന്ദരമായ സൗന്ദര്യം ഒപ്പിയെടുത്ത സിനിമയാണ്, ഇത്രയും ദൃശ്യഭംഗിയോടെ ഒരു ചിത്രവും ലക്ഷദ്വീപിൽ ഇതുവരെ ചിത്രീകരിച്ചിട്ടില്ല.

പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തിയാണ് ഫ്ളഷ് ചിത്രീകരിച്ചിരിക്കുന്നത്.  നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിര്‍മ്മിച്ചിരിക്കുന്ന ഫ്ളഷിന്‍റെ ക്യാമറ കെ ജി രതീഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള, സംഗീതം- വില്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്‍, 

ജസരി ഭാഷയിലെ ഗാനവുമായി ഫ്ളഷ്; മലയാളസിനിമയിലെ അപൂര്‍വ്വ വിരുന്നിനെ നെഞ്ചിലേറ്റ് ആസ്വാദകര്‍