Mocifi.com
Art is not a luxury, but a necessity.

സൈജു ശ്രീധരന്‍ എന്ന എഡിറ്റര്‍ മലയാളിക്ക് അപരിചിതനോ?

ആര്‍ ജെ നിഥിന്‍

ഒരു നല്ല സിനിമ തീയേറ്ററുകളിൽ എത്തിക്കഴിഞ്ഞാൽ അതിലെ സംവിധായകനെയും, തിരക്കഥാകൃത്തിനെയും, അഭിനേതാക്കളെയും ഒക്കെ നമ്മൾ വാഴ്ത്തിപ്പാടും. സിനിമ മോശമായാൽ ഇവരെ ഒക്കെ തന്നെ നാം കുറ്റം പറയുകയും ചെയ്യും. എന്നാൽ ഇതിലൊന്നും പെടാതെ മാറിനൽകുന്ന ഒരു കൂട്ടർ ഉണ്ട്.

സിനിമയുടെ അഭിഭാജ്യ ഘടകമായ, സംവിധായകൻ കഴിഞ്ഞാൽ പിന്നെ ഓരോ സീനിലും കത്രിക വെക്കാൻ അവകാശമുള്ള ഒരേയൊരാൾ, എഡിറ്റർ. എഡിറ്റിംഗ് ഒരു ഇൻവിസിബിൾ ആർട്ട്‌ ആണ്. സംവിധായകന്റെ ഇഷ്ട്ടത്തിനനുസരിച് സീനുകൾ കൂട്ടിയോജിപ്പിക്കുക, എവിടെ കട്ട്‌ ചെയ്യണം, എവിടെ ആഡ് ചെയ്യണം എന്നൊക്കെ തീരുമാനിക്കുക, സീനുകൾ വേണ്ടവിധത്തിൽ റീ അറേഞ്ച് ചെയുക.

ഡയലോഗുകളും, ശബ്ദങ്ങളും, സംഗീതവും ഒക്കെ വേണ്ടിടത് ചേർക്കുക, കൃത്യമായ കളർ ഗ്രേഡിംഗ് ആഡ് ചെയുക തുടങ്ങി ഒരുപക്ഷെ സംവിധായകനെക്കാൾ കഷ്ടപ്പാടുകൾ ഉള്ള തൊഴിലാണ് എഡിറ്ററുടേത്. പക്ഷെ അർഹിച്ച അംഗീകാരവും ബഹുമതികളും അവർക്ക് കിട്ടുന്നുണ്ടോ എന്ന കാര്യം സംശയമാണ്. അത്തരത്തിൽ വേണ്ടത്ര അംഗീകാരം ലഭിക്കാതിരിക്കുന്ന എഡിറ്റർമാരിലൊരാളാണ് സൈജു ശ്രീധരൻ.

2014 ഇൽ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സൈജു എഡിറ്റർ ആയി മലയാള സിനിമയിലേക്ക് കാലെടുത്തു വെക്കുന്നത്. പിന്നീട് റാണി പദ്മിനി, മഹേഷിന്റെ പ്രതികാരം,ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ മായനാദി, മറഡോണ, വൈറസ്, കുമ്പളങ്ങി നെറ്സ്, അഞ്ചാം പാതിര എന്നിങ്ങനെ തുടരെ ഹിറ്റുകൾ.

ഇറങ്ങാനിരിക്കുന്ന വാരിയംകുന്നൻ, ഹാഗാർ, ഹലാൽ സ്റ്റോറി തുടങ്ങിവയുടെയും എഡിറ്റർ സൈജു ആണ്. പക്ഷെ മലയാള സിനിമ ആസ്വാദകർക് സൈജു ശ്രീധരൻ എന്ന പേര് ഇപ്പോളും പരിചിതമല്ല. തൃശൂർ ചേതനയിലെ പഠനത്തിനുശേഷം ഒരുപാട് സിനിമ മോഹവുമായി അലഞ്ഞെങ്കിലും ആരും തനിക് വർക് തരാൻ തയാറായില്ല എന്ന് സൈജു ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

കറുത്ത നായകന്റെ നായികയ്ക്ക് വെളുപ്പ് നിര്‍ബന്ധം: ഹരീഷ് പേരടി

എഡിറ്റിംഗ് പഠിച്ചതുതന്നെ വെറുതെ ആയിപോയി എന്ന് തോനിപോയ നിമിഷങ്ങൾ. പിന്നീട് ആഷിഖ് അബുവും സുഹൃത്തുക്കളും ചേർന്ന് തുടങ്ങിയ പപ്പായ മീഡിയ എന്ന ഒരു കുഞ്ഞു കമ്പനിയിൽ ഡിസൈനർ ആയി വർക്ക് ചെയ്തു. അവിചാരിതമായാണ് ഡാഡി കൂൾ, ബിഗ് ബി, സാൾട്ട് ൻ പേപ്പർ എന്നീ സിനിമകളുടെ പോസ്റ്റർ ഡിസൈൻ ചെയ്യാൻ അവസരം ലഭിച്ചത്.

അതുവഴി ഉണ്ടാക്കിയെടുത്ത സുഹൃത്ബന്ധങ്ങളിലൂടെ ടാ തടിയാ എന്ന സിനിമയുടെ പ്രൊമോഷൻ വീഡിയോ ചെയ്യാനുള്ള അവസരം സൈജുവിന്‌ ലഭിച്ചു. സൈജുവിന്റെ കരിയറിലെ ബ്രേക്ക്‌ ത്രൂ ആയിരുന്നു അത്. അതോടെ വീണ്ടും സ്വതന്ത്ര എഡിറ്റർ ആകണമെന്ന മോഹവും തിരികെവന്നു.

സംവിധായകൻ ആഷിഖ് അബുവും ആയുള്ള സൗഹൃദം തനിക് വളരെയേറെ സഹായകരമായിട്ടുണ്ട് എന്ന് സൈജു പലപ്പോളും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ആഷിഖിന്റെ മിക്ക സിനിമയിലും ടൈറ്റിൽ കാർഡിൽ സൈജു ശ്രീധരൻ എന്ന പേര് തെളിയാൻ കാരണം.

സംവിധായകന്റെ മനസറിഞ്ഞു കത്രിക വെക്കുന്ന ഏറ്റവും നിർണായകമായ ടെക്‌നിക്കൽ സൈഡ് ആണ് എഡിറ്റിംഗ്. അവരെ മലയാള സിനിമാപ്രേമികളും, മാധ്യമങ്ങളും ഒക്കെ വാഴ്ത്തിപ്പാടുന്ന സമയം വിദൂരമല്ല എന്ന് വിശ്വസിക്കുന്നു.

Leave A Reply

Your email address will not be published.