Mocifi.com
Art is not a luxury, but a necessity.

പ്രശാന്ത് നാരായണന്റെ ആക്ടിംഗ് ട്രയിനിംഗ് പ്രോഗ്രാം

തിരുവനന്തപുരം : അഭിനയകലയുടെ അടിസ്ഥാന തത്വങ്ങൾ പരിചയപ്പെടുത്തുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന അഭിനയ പരിശീലനക്കളരി ഫെബ്രുവരി 21 ന് ആരംഭിക്കും.

തീയറ്റർ രംഗത്ത് ശ്രദ്ധേയനായ പ്രശാന്ത് നാരായണനാണ് ഇമാജിനേഷൻ, ഒബ്സർവേഷൻ, ഇംപ്രൊവൈസേഷൻ എന്നീ വിഷയങ്ങളെ അധികരിച്ച് പ്രത്യേക പരിശീലനം നൽകുന്നത്. കളം ആക്ടിംഗ് സ്കൂൾ സംഘടിപ്പിക്കുന്ന ഈ പ്രത്യേക ട്രൈയിനിംഗ് പ്രോഗ്രാമിൽ 16 – വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

കണ്ണമ്മൂല കളം ക്യാമ്പസിൽ രാവിലെ 10-ന് ആരംഭിക്കുന്ന പ്രോഗ്രാം എല്ലാ ദിവസവും  1 മണിക്ക് സമാപിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന ഇരുപതു പേർക്കാണ് പ്രവേശനം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 8593033111 വിളിക്കുക.

Leave A Reply

Your email address will not be published.