Mocifi.com
Art is not a luxury, but a necessity.

പല്ലാവൂര്‍ ദേവനാരായണന്‍ വധശിക്ഷയ്ക്ക് അര്‍ഹനാണോ?

സ്റ്റെഫി ജോസ്‌

സിനിമ തുടങ്ങുന്നത് രാഷ്ട്രപതിയുടെ ദയാ ഹരജിയുടെ കാര്യം പറഞ്ഞു കൊണ്ടാണ്.. തൂക്കിക്കൊല്ലുന്നതിനെതിരെ സമർപ്പിച്ച ഹരജി രാഷ്‌ട്രപതി അംഗീകരിക്കുകയാണുണ്ടായതെന്ന് പറയപ്പെടുന്നു..

ഇങ്ങനെ രാഷ്‌ട്രപതി വരെ എത്താൻ മാത്രം എന്ത് സംഭവമാണ് പല്ലാവൂരിന്റെ ജീവിതത്തിൽ സംഭവിക്കുന്നതെന്നറിയാനുള്ള കൗതുകമാണ് ആദ്യ സീൻ പ്രേക്ഷകർക്ക് മുന്നിൽ ഇട്ടു തരുന്നത്..എന്നാൽ പിന്നീടങ്ങോട്ട് പല്ലാവൂർ തന്റെ കലാപരിപാടികളോടൊപ്പം തന്നെ കള്ളുകുടിയും തല്ലുപിടിത്തവുമൊക്കെയായി അരങ്ങു തകർക്കുകയാണ്.. അങ്ങനെ തല്ലി തല്ലി കൈ ഒടിഞ്ഞു അത് ശരിയാക്കാൻ പോയിടത്തു നിന്നാണ് കഥ വേറൊരു ആംഗിളിൽ സഞ്ചരിക്കുന്നത്..

അല്ല ഞാനിപ്പോ എന്തിനാ ഇതിന്റെ കഥ പറയുന്നേ.. ഈ സിനിമ കാണാത്തവരൊക്കെ ഉണ്ടാവുമോ.. (ഉണ്ടെങ്കിലും ഞാൻ കുറ്റം പറയില്ല കാരണം ഞാൻ ഇന്നാണ് കണ്ടത് ).. പറഞ്ഞു വന്നത് രാഷ്ട്രപതിയുടെ കാര്യമാണ്..

ഒരു കേസ് രാഷ്ട്രപതിയുടെ അടുത്തെത്തണമെങ്കിൽ കോടതികളൊരുപാട് കയറി എല്ലാം കഴിഞ്ഞവസാനത്തെ അത്താണി എന്ന രീതിയിലാണ്..

നമ്മുടെ നീതിന്യായവ്യവസ്ഥയുടെ പ്രത്യേകത എന്താണെന്ന് വച്ചാൽ നമ്മൾ എത്ര ആഗ്രഹിച്ചാലും തൂക്കു കയർ കൊടുക്കാതെ ഒഴിഞ്ഞു മാറുന്ന കേസുകൾ ഒരുപാടുണ്ടായിട്ടുണ്ട്.. അവർ അതിനു നിരത്തുന്നത് അപൂർവങ്ങളിൽ അപൂർവം എന്ന ന്യായവാദവും..

അങ്ങനെയിരിക്കെ പല്ലാവൂർ ദേവനാരായണന്റെ കേസ് സുപ്രീം കോടതിയും കടന്ന് രാഷ്‌ട്രപതി വരെ എത്തുന്നത് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല.. എന്താണ് നിങ്ങളുടെ അഭിപ്രായം..

https://www.facebook.com/photo?fbid=537959357139037&set=gm.847343309090434

Leave A Reply

Your email address will not be published.