Site icon Mocifi.com

അകലകലെ: ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നിലെ രണ്ടാം ലിറിക്കൽ സോങ് പുറത്തിറങ്ങി

അകലകലെ: ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നിലെ രണ്ടാം ലിറിക്കൽ സോങ് പുറത്തിറങ്ങി, kozhikode news, kozhikode cinema

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലെ രണ്ടാം ലിറിക്കൽ സോങ് പുറത്തിറങ്ങി. ആശ തിരമാലകൾ മേലെ മഴവിൽ കൂടാരം എന്ന് തുടങ്ങുന്ന ഗാനം ജോക്കർ ബ്ലൂസ് ആണ് സംഗീതം ചെയ്തിരിക്കുന്നത്. ശരത് കൃഷ്ണന്റെ വരികൾക്ക് ബിജിൻ ചാണ്ടിയാണ് ഗാനം ആലപിക്കുന്നത്. സംഗീതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ചിത്രം കൂടിയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ഹരിശങ്കർ, സിതാര കൃഷ് ണകുമാർ, സയനോര, രശ്മി സതീഷ്, പോൾ മാത്യു, ജോക്കർ ബ്ലൂസ് തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. മാജിക്‌ ഫ്രെയിംസ് ആണ് ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന് വിതരണത്തിനെത്തിക്കുക.

ലണ്ടൻ ടാക്കീസും ബോൺഹോമി എന്റർടൈൻമെന്റ്സും ചേർന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൾ ഖാദർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഭാവന, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍, ആര്‍ട്ട്: മിഥുന്‍ ചാലിശേരി, കോസ്റ്റ്യൂം: മെല്‍വി ജെ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, പ്രൊജക്ട് കോഡിനേറ്റര്‍: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാന്‍സിസ്, തിരക്കഥാ സഹായി: വിവേക് ഭരതന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ & സൗണ്ട് ഡിസൈന്‍: ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പിആര്‍ഒ: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍സ്, പബ്ലിസിറ്റി ഡിസൈന്‍സ്: ഡൂഡില്‍ മുനി, ഡിജിറ്റൽ മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട്  എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

അകലകലെ: ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നിലെ രണ്ടാം ലിറിക്കൽ സോങ് പുറത്തിറങ്ങി