Site icon Mocifi.com

‘ഞാന്‍ മുഖ്യമന്ത്രിയായാല്‍ സിനിമാ താരങ്ങളുടെ കണക്കില്‍പ്പെടാത്ത സ്വത്ത് പിടിച്ചെടുക്കും’

വണ്‍ സിനിമയുടെ പ്രചാരണത്തിനായി മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ് ബുക്ക് പേജില്‍ നിങ്ങള്‍ മുഖ്യമന്ത്രിയായാല്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വായിച്ചാല്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നല്ലൊരു പ്രകടനപത്രിക ഉണ്ടാക്കാം. അദ്ദേഹം ചൊവ്വാഴ്ച്ചയിട്ട പോസ്റ്റിന് കീഴില്‍ നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്. പൊതുകക്കൂസ് സ്ഥാപിക്കുന്നത് മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ നിര്‍ത്തലാക്കുമെന്നും സിനിമ രംഗത്തെ ശുദ്ധീകരിക്കുമെന്നുമെല്ലാം ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. മികച്ച ഉത്തരം പറയുന്ന അഞ്ച് പേരെ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വിശിഷ്ടാതിഥികള്‍ ആക്കും.

പ്രമോദം കൊല്ലം എന്ന ഫേസ് ബുക്ക് ഐഡിയില്‍ നിന്നും വന്ന കമന്റ് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. അദ്ദേഹം മുഖ്യമന്ത്രിയായാല്‍

സിനിമാ രംഗം സുതാര്യമാക്കും.

മെഗാ/സൂപ്പര്‍/സാദാ/ജൂനിയര്‍ താര പദവികള്‍ എടുത്തു കളയും.

മെഗാ/സൂപ്പര്‍ താരാധിപത്യം എടുത്ത് കളഞ്ഞ് ചലചിത്ര നിര്‍മ്മാണ മേഖല ഒരു സര്‍ക്കാര്‍ ഏജന്‍സിക്ക് കീഴില്‍ കൊണ്ടുവരും.

ഒരേ ജോലി ചെയ്യുന്ന നായകനും നായികയ്ക്കും മറ്റ് താരങ്ങള്‍ക്കും പ്രതിഫലത്തുക സമയത്തിന്റെ അടിസ്ഥാനത്തില്‍ ഏകീകരിക്കും.

അഞ്ച് കോടി നേടുന്ന ചിത്രത്തിന് അമ്പത് /നൂറ് കോടി നേടി എന്ന് അവകാശവാദമുന്നയിച്ച് കള്ളപ്പണം വെളുപ്പിക്കുന്ന പരിപാടി അവസാനിപ്പിക്കും.

ഒരു പടം ഫ്‌ലോപ്പായാല്‍ ആ നിര്‍മ്മാതാവിന്റെ അടുത്ത പടത്തില്‍ സൗജന്യമായി/സൗജന്യ നിരക്കില്‍ താരങ്ങള്‍ സഹകരിക്കണമെന്ന് നിയമം കൊണ്ടുവരും.

ചിത്രത്തിന്റെ ചെലവ് വരവ് താരങ്ങളുടെ പ്രതിഫലം/ആസ്തി എന്നിവ കൃത്യമായ ഐ.ടി സ്‌ക്രീനിംഗിനു വിധേയമാക്കും.

താരങ്ങളുടെയും നിര്‍മ്മാതാക്കളുടെയും സംഘടനകളുടെയും ബിനാമികളുടെയും ആസ്തി /സ്വത്ത് ഓഡിറ്റ് ചെയ്ത് കണക്കില്‍ പെടാത്തവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ മുതല്‍ക്കൂട്ടും.
എന്താ പറ്റുവോ?…