Mocifi.com
Art is not a luxury, but a necessity.

പ്രൊഫ.ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത ഞാന്‍ കര്‍ണ്ണന്‍ പ്രേക്ഷകരിലേക്ക്

കൊച്ചി: കുടുംബ ബന്ധങ്ങളുടെ വേറിട്ട പ്രമേയം അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘ഞാന്‍ കര്‍ണ്ണന്‍’ റിലീസാകുന്നു. ഈ മാസം 23 ന് ശ്രിയ ക്രിയേഷന്‍സിന്‍റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും.

ചലച്ചിത്ര-സീരിയല്‍ താരവും അദ്ധ്യാപികയുമായ പ്രൊഫ: ശ്രീചിത്ര പ്രദീപ് മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് ‘ഞാന്‍ കര്‍ണ്ണന്‍’. ശ്രിയ ക്രിയേഷന്‍സിന്‍റെ ബാനറില്‍ പ്രദീപ് രാജാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുതിര്‍ന്ന എഴുത്തുകാരന്‍ എം.ടി അപ്പനാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്.

എം ടി അപ്പന്‍റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. വര്‍ത്തമാനകാല കുടുംബജീവിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്ന് സംവിധായിക പ്രൊഫ: ശ്രീചിത്ര പ്രദീപ് പറഞ്ഞു. സത്യസന്ധനും നിഷ്ക്കളങ്കനുമായ ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില പ്രശ്നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കുടുംബത്തില്‍ നിന്ന് പോലും ഒറ്റപ്പെട്ട് ഏകാകിയായിത്തീരുന്ന ഒരാളുടെ അലച്ചില്‍  ഈ  ചിത്രം പങ്കുവെയ്ക്കുന്നുണ്ട്. 

കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പോസിറ്റീവായ ചില സന്ദേശങ്ങള്‍ പകരുന്ന ചിത്രം കൂടിയാണ്.,ശിഥില കുടുംബ ബന്ധങ്ങളടെ അവസ്ഥയും മന:ശാസ്ത്രതലത്തിൽ ഈ ചിത്രം വിശകലനം ചെയ്യുന്നുണ്ട്. മലയാള ചലച്ചിത്ര സംവിധാന രംഗത്തേക്ക് പുതിയൊരു വനിതാ സംവിധായികയെ കൂടി പരിചയപ്പെടുത്തുന്ന പുതുമ കൂടി ചിത്രത്തിന് അവകാശപ്പെടാവുന്നതാണ്. 

psc coaching center kozhiode, psc coaching center near me, psc tutorials near me, psc kozhiode center, psc center kozhikode

അഭിനേതാക്കൾ: ടി.എസ്.രാജു, ടോണി,പ്രദീപ് രാജ്, ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്,ശിവദാസ് വൈക്കം,ജിൻസി,രമ്യ രാജേഷ്, ബെന്ന, ശോഭന ശശി മേനോൻ,സാവിത്രി പിള്ള, എം.ടി.അപ്പൻ,ബി. അനിൽകുമാർ, ആകാശ്.ബാനർ – ശ്രിയ ക്രിയേഷൻസ്.

സംവിധാനം പ്രൊഫ.ശ്രീചിത്ര പ്രദീപ്, നിർമ്മാതാവ് – പ്രദീപ് രാജ്, കഥ,തിരക്കഥ, സംഭാഷണം – എം ടി അപ്പൻ’ ഡി.ഒ.പി – പ്രസാദ് അറുമുഖൻ. അസോസിയേറ്റ് ഡയറക്ടർ- ദേവരാജൻ, കലാസംവിധാനം- ജോജോ ആന്റണി, എഡിറ്റർ – രഞ്ജിത്ത് ആർ, മേക്കപ്പ് – സുധാകരൻ പെരുമ്പാവൂർ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് കളമശ്ശേരി, പി.ആർ.ഒ -പി.ആർ.സുമേരൻ, സ്റ്റുഡിയോ- കെ സ്റ്റുഡിയോ, സ്റ്റിൽ ഫോട്ടോഗ്രാഫർ- ബെൻസിൻ ജോയ്, എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.

പ്രൊഫ.ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത ഞാന്‍ കര്‍ണ്ണന്‍ പ്രേക്ഷകരിലേക്ക്

Leave A Reply

Your email address will not be published.