നിക്കി ഗല്‍റാണിയുടെ പുതിയ ചിത്രങ്ങള്‍ കാണാം
ബംഗളുരു സ്വദേശിനിയായ നിക്കി ഗല്‍റാണി മോഡലും ഫാഷന്‍ ഡിസൈനറുമാണ് . 2014 മുതല്‍ തെക്കേ ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നു.
നിക്കി ഗല്‍റാണിയുടെ ആദ്യ സിനിമാ വിജയങ്ങള്‍ മലയാളത്തില്‍ നിന്നുമാണ്. 2014-ല്‍ ഇറങ്ങിയ നിവിന്‍ പോളി നായകനായ 1983, അതേവര്‍ഷം തന്നെയിറങ്ങിയ ബിജു മോനോന്‍ നായകനായ വെള്ളിമൂങ്ങ.
2016-ല്‍ തമിഴ് സിനിമ ലോകത്തു നിന്നും ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരയപ്പെട്ട താരമാണ് നിക്കി ഗല്‍റാണി
നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജനയും അഭിനേത്രിയാണ്. ബംഗളുരുവിലെ ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് സ്‌കൂളിലാണ് നിക്കി പഠിച്ചത്.
Visit: www.shenews.co.in
നിക്കി ഡോക്ടര്‍ ആകണമെന്നായിരുന്നു അവരുടെ മാതാപിതാക്കളായ മനോഹറിന്റേയും രേഷ്മ ഗല്‍റാണിയുടെയും ആഗ്രഹം. പക്ഷേ, പിന്നീട് ഡിസൈനിങ്ങിലേക്കും പരസ്യങ്ങളിലേക്കും അഭിനയത്തിലേക്കുമെത്തി.
ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയാണ് നിക്കില്‍ ഗല്‍റാണി ഏറ്റവും അവസാനമായി അഭിനയിച്ച മലയാല സിനിമ.
മലയാളത്തില്‍ നിന്നും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ കരിയറില്‍ നിക്കി ഗല്‍റാണിക്ക് ലഭിച്ചുവെങ്കിലും 2018, 2019 വര്‍ഷങ്ങളില്‍ അവര്‍ മോളിവുഡില്‍ അഭിനയിച്ചില്ല.
തനിക്കൊരു പ്രണയമുണ്ടെന്നും ചെന്നൈയില്‍ വച്ചാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയതെന്നും നിക്കി ഗല്‍റാണി അടുത്തിടെ ധമാക്കയുടെ പ്രൊമോഷന്‍ പരിപാടിയില്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷേ, ആരാണതെന്ന് അവര്‍ വെളിപ്പെടുത്തിയില്ല. ഉടന്‍ വിവാഹം ഉണ്ടാകുമെന്നും നിക്കി ഗല്‍റാണി പറഞ്ഞിരുന്നു.