Mocifi.com
Art is not a luxury, but a necessity.

ലാൽ ജൂനിയറിൻ്റെ നടികർതിലകം ആരംഭിച്ചു

 ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരത്തിൻ്റെ കഥ പറയുന്ന നടികർതിലകം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂലൈ പതിനൊന്ന് ചൊവ്വാഴ്ച്ച കൊച്ചിയിലെ കാക്കനാട് ഷെറട്ടൺ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങോടെ ആരംഭിച്ചു.

ലാൽ ജൂനിയറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച വിജയം നേടിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വലിയൊരു സംഘം അഭിനേതാക്കളുടേയും, അണിയറ പ്രവർത്തകരുടേയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ ലാൽ ജൂനിയറിൻ്റെ മാതാപിതാക്കളായ ലാലും നാൻസി ലാലും ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ആരംഭം കുറിച്ചത്.തുടർന്ന് വൈ. രവി ശങ്കർ(മൈത്രി മൂവി മേക്കേഴ്സ് ) ടൊവിനോ നോമസ്, സൗ ബിൻ ഷാഹിർ, സുരേഷ് കൃഷ്ണ ബാലുവർഗീസ്, ആൽബി.മധുപാൽ, അലൻ ആൻ്റെണി.അനൂപ് വേണം ഗോപാൽ, അനൂപ് മേനോൻ ,പ്രശാന്ത് മാധവ്, ബാബു ഷാഹിർ, സഞ്ജു ശിവറാം, തുടങ്ങിയവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.

ഗോഡ് സ്പീഡ് ആൻ്റ് മൈത്രിമൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യേർനേനി, വൈ.രവിശങ്കർ, അലൻ ആൻ്റെണി,അനൂപ് വേണുഗോപാൽ, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഇൻഡ്യൻ സിനിമയിലെ വൻകിട ചലച്ചിത്രനിർമ്മാണ സ്ഥാപനമാണ് മൈത്രിമൂവി മേക്കേഴ്‌സ്: ഗോഡ് സ്പീഡ് കമ്പനിയുമായി സഹകരിച്ചു കൊണ്ട് മലയാളത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പുകൂടിയാണ് ഈ ചിത്രം.

നാൽപ്പതുകോടിയോളം മുതൽ മുടക്കിൽ അമ്പതോളം വരുന്ന അഭിനേതാക്കളെ അണിനിരത്തിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെ നൂറു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.

കൊച്ചി, ഹൈദ്രാബാദ്, കാഷ്മീർ ,ദുബായ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാകുന്നത്. ടൊവിനോ തോമസ്റ്റാണ് ഡേവിഡ് പടിക്കൽ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിക്കൊ ണ്ടാണ് ടൊവിനോ തോമസ് ഈ ചിത്രത്തിൽ അഭിനയിക്കാനെത്തിയിരിക്കുന്നത്.

സൂപ്പർ താരമായ ഡേവിഡ് പടിക്കലിൻ്റെ അഭിനയ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന ചില സംഭവങ്ങളും അതു തരണം ചെയ്യാനുള്ള ശ്രമങ്ങളുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

psc coaching center kozhiode, psc coaching center near me, psc tutorials near me, psc kozhiode center, psc center kozhikode

ഭാവനയാണ് നായിക. സനബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ. അനൂപ് മേനോൻ രഞ്ജിത്ത്, ലാൽ,,ബാലു വർഗീസ്, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണാ, മധുപാൽ, ഗണപതി, അൽത്താഫ് സലിം ,മണിക്കുട്ടൻ, സഞ്ജു ശിവറാം, ജയരാജ് കോഴിക്കോട്, ഖാലിദ് റഹ്മാൻ, അഭിരാം പൊതുവാൾ, ബിപിൻ ചന്ദ്രൻ ,അറിവ്, മനോഹരി ജോയ്, മാലാ പാർവ്വതി, ദേവികാഗോപാൽ, ബേബി ആരാധ്യ അഖിൽ കണ്ണപ്പൻ, ജസീർ മുഹമ്മദ്, രജിത്ത്, ബ്രിഗ് ബോസ് ഫെയിം) ഖയസ് മുഹമ്മദ്.എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

രചന – സുവിൻ സോമശേഖരൻ. സംഗീതം -യാക്സിൻ നെഹാ പെരേര, ഛായാഗ്രഹണം ആൽബി. എഡിറ്റിംഗ് – രതീഷ് രാജ്, കലാസംവിധാനം – പ്രശാന്ത് മാധവ്. മേക്കപ്പ് – ആർ.ജി.വയനാടൻ. കോസ്റ്റ്യും – ഡിസൈൻ – യെക്താ ഭട്ട്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിധിൻ മൈക്കിൾ. പ്രൊഡക്ഷൻ മാനേജർ – ശരത് പത്മാനാഭൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് നസീർ കാരന്തൂർ: പ്രൊഡക്ഷൻ കൺട്രോളർ- മനോജ്  കാരന്തൂർ.

പിആര്‍ഒ വാഴൂർ ജോസ്. ഫോട്ടോ – വിവിആൻ്റണി

ലാൽ ജൂനിയറിൻ്റെ നടികർതിലകം ആരംഭിച്ചു

Leave A Reply

Your email address will not be published.