പിന്‍ഗാമി: മലയാള സിനിമയിലെ ഏറ്റവും മികച്ച വ്യത്യസ്തമായ പ്രതികാരകഥ
രഗീത് ആര്‍ ബാലന്‍
മോഹൻലാൽ എന്ന നടന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമകളിൽ ഒന്നാണ് പിൻഗാമിയും ക്യാപ്റ്റൻ വിജയ് മേനോൻ എന്ന കഥാപാത്രവും.നാട്ടിൻപുറത്തെ നന്മകൾ കൊണ്ട് മലയാള പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കുടുംബചിത്രങ്ങളുടെ സംവിധായകനായ സത്യൻ അന്തിക്കാടിന്റെ ഏറ്റവും വ്യത്യസ്തമായ സിനിമയും മികച്ച സിനിമയും ഇതു തന്നെ ആണ്.
എത്ര കണ്ടാലും മടുക്കാത്ത എന്തോ ഒരുതരം മാജിക് ഉണ്ട് ഈ സിനിമക്ക്.ക്യാപ്റ്റൻ വിജയ് മേനോനും കുമാരേട്ടനും പൂച്ച കണ്ണുള്ള വില്ലനും അയ്യങ്കാരും കുട്ടി ഹസ്സനും കോശി വർഗീസും ജോർജ് മാത്യുവും അടങ്ങുന്ന പിൻഗാമി. ഞാൻ കണ്ട മലയാള സിനിമകളിൽ വെച്ച് ഏറ്റവും മനോഹരവും വ്യത്യസ്തവുമായ ഒരു ടാഗ് ലൈനായിരുന്നു ഈ സിനിമയുടേത്.
“ശത്രുആരായിരുന്നാലും അവർക്കെതിരെ നിങ്ങൾക്കൊരു പിൻഗാമിയുണ്ട്” സത്യൻ അന്തിക്കാട് സിനിമയെന്നാൽ നാട്ടിൻപുറത്തെ സിനിമയാണ് എന്ന പ്രേക്ഷകരുടെ മുൻവിധിയാണ് പിൻഗാമി എന്ന സിനിമ കൊണ്ട് അദ്ദേഹം തിരുത്തിയത്.
പതിവിനു വിപരീതമായി ശക്തമായ സ്ക്രിപ്റ്റ് കൊണ്ട് ഒരു പുതിയ ശൈലിയിലുള്ള പ്രതികാര സിനിമയാണ് സത്യൻ അന്തിക്കാട് മലയാളി പ്രേക്ഷകർക്കു സമ്മാനിച്ചത്.സത്യൻ അന്തിക്കാടിനൊടൊപ്പം തന്നെ ഈ സിനിമയിൽ എടുത്തു പറയേണ്ട മറ്റൊരാളാണ് തിരക്കഥാകൃത്ത് രഘുനാഥ് പലേരി.ഭാഷാപരമായുള്ള പ്രയോഗങ്ങൾ അടങ്ങുന്ന മികച്ച സംഭാഷണങ്ങൾ തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണം.
ഒരു പ്രതികാര കഥ ആയിരുന്നിട്ട് കൂടി മാസ്സ് ഡയലോഗുകൾ കൊണ്ട് പ്രകമ്പനം കൊള്ളിക്കുന്ന ഒന്നും തന്നെ ഈ സിനിമയിൽ രഘുനാഥ് പാലേരി നായകന് നൽകിയിട്ടില്ല. തന്റെ ശത്രുവിനോട് പോലും നായകനായ ക്യാപ്റ്റൻ വിജയ് മേനോൻ അങ്ങേയറ്റം ബഹുമാനത്തോടെ കൂടിയാണ് സംസാരിക്കുന്നത് .തീയേറ്ററുകളെ കോരിതരിപ്പിക്കുന്ന തരത്തിൽ ഉള്ള മാസ്സ് ഡയലോഗുകൾ പറഞ്ഞു പ്രതികാരം തീർക്കുന്ന നായകകഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്‍തനാണ് ഇതിലെ മോഹൻലാലിന്റെ കഥാപാത്രം.
വില്ലനോട് അങ്ങേയറ്റം ബഹുമാനത്തോടെ മൂർച്ചയുള്ള വാക്കുകൾ പ്രയോഗിക്കുന്ന വിജയ് മേനോനെ മോഹൻലാൽ അത്രമേൽ മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
ക്ലൈമാക്സിൽ നായകനും വില്ലനും നേർക്കു നേർ കാണുമ്പോൾ എഡ്വിൻ തോമസ്: നീ ആരാണ്? ക്യാപ്റ്റൻ വിജയ് മേനോൻ : “Iam An Agent.An Agent From The Heavenഈ കണ്ണിനകത്ത്…ഈ നെഞ്ചിനകത്ത് ഒരു ആത്മാവ് നിന്നെ കാണുന്നുണ്ട്.നിന്നെ കൊത്തിക്കീറുന്നത് വരെ ആ ആത്മാവിനെ ഞാൻ പിടിച്ചു നിർത്തും അതിന് ശേഷം തുറന്ന് വിടും.നിനക്ക് പേടിയൊന്നും തോന്നുന്നില്ലല്ലോ മിസ്റ്റർ എഡ്വിൻ തോമസ്.നീ തന്തക്ക് ജനിച്ച വില്ലനാണ്..ഒരു തന്തക്ക് പിറന്ന മകനേ നിന്നെ നശിപ്പിക്കാനാകൂ..ഞാൻ നിന്നെ നശിപ്പിക്കാൻ വന്നതാണ്..വളരെ ഭംഗിയായി ഞാൻ നിന്നെ നശിപ്പിക്കും.” എഡ്വിൻ തോമസ്: “നീ എന്തിനാണ് വന്നത്.പറ.സത്യം പറ..നമുക്ക് വഴിയുണ്ടാക്കാം..ഞാൻ എന്ത് വേണമെങ്കിലും തരാം”
ക്യാപ്റ്റൻ വിജയ് മേനോൻ : “Yes Give Me..എനിക്ക് ഒരു ചന്ദനമുട്ടി വേണം.നിന്റെ തല അതിൽ വച്ച് കത്തിക്കാൻ.അതിന് ശേഷം സ്വല്പം പെട്രോൾ,നിന്റെ ദേഹത്തൊഴിക്കാൻ..ഒരു സിഗാർ ലൈറ്റ്..ഒരു സിഗരറ്റ്..ചന്ദനമുട്ടി തലയിൽ വച്ച് ദേഹത്ത് പെട്രോളൊഴിച്ച് ലൈറ്റർ കൊണ്ട് സിഗററ്റ് കത്തിച്ച് ആ സിഗററ്റ് ഞാൻ നിന്റെ ദേഹത്തിടും…പിന്നെ നിന്നെ ഞാൻ കാണില്ല..നീ പോലും കാണില്ല..നോക്ക് ഈ കണ്ണിലേക്ക് നോക്ക്..പതിനെട്ട് വർഷം മുൻപ് നീ സ്വർഗ്ഗത്തിലേക്കയച്ച ഒരു സാധുമനുഷ്യന്റെ കണ്ണുനീര് നിനക്കതിൽ കാണാം..നിന്നെ ജീവനോടെ മുക്കി കൊല്ലാൻ എനിക്കതിലൊരു തുള്ളി മതി..He Was My Great Father And Iam The Great Great Great Son..എന്റെ അച്ഛന്റെ മറുപടി നിനക്ക് തരാൻ വന്ന പിൻഗാമി”
ശ്രീരാമൻ അവതരിപ്പിക്കുന്ന പോലീസുകാരന്റെ മുൻപിൽ വച്ചുള്ള സീൻ ക്യാപ്റ്റൻ വിജയ് മേനോൻ : “മിസ്റ്റർ ഇൻസ്‌പെക്ടർ ഞാൻ യൂണിഫോമിൽ ആയിരുന്നു വന്നിരുനെതെങ്കിൽ നിങ്ങൾ എന്റെ മുൻപിൽ എഴുനേറ്റ് നിന്നേനെ mind it..എന്നെ അകത്തിടുമെനൊക്കെ പറയുന്നത് വെറും മോഹം ആണ്.മോഹിക്കുന്നതൊക്കെ നടക്കണം എന്നുണ്ടോ Iam A Soldier With A Respected Rank.. എന്നെ കസ്റ്റിഡിയിൽ എടുക്കുവാനും തടവിൽ വെക്കുവാനും ഞങ്ങൾക്ക് ഞങ്ങളുടെ പോലീസ് ഉണ്ട് ” പതിഞ്ഞ താളത്തിൽ തുടങ്ങി ഭാഷാപരമായുള്ള പ്രയോഗങ്ങൾ കൊണ്ടുള്ള കത്തിപ്പടരുന്ന തരത്തിലുള്ള ഡയലോഗുകൾ തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.
മോഹൻലാലിന്റെ ഏറ്റവും ഇഷ്ടപെട്ട ചെങ്കോൽ എന്ന സിനിമയും സേതുമാധവൻ എന്ന കഥാപാത്രവും പോലെ തന്നെ എനിക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ് പിൻഗാമിയും ക്യാപ്റ്റൻ വിജയ് മേനോനും .മലയാള സിനിമയിലെ ഏറ്റവും മികച്ച വ്യത്യസ്തമായ പ്രതികാരകഥ.
(രഗീത് ആര്‍ ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചത്)
പിന്‍ഗാമി: മലയാള സിനിമയിലെ ഏറ്റവും മികച്ച വ്യത്യസ്തമായ പ്രതികാരകഥ
- Design