Mocifi.com
Art is not a luxury, but a necessity.

ടോവിനോ തോമസ് അഭിനയിക്കാന്‍ പഠിച്ചു; മിന്നല്‍ മുരളി ടീസര്‍ റിവ്യൂ

ശിഖ മേനോന്‍

ആവർത്തന വിരസമായ അഭിനയം ടൊവിനൊയുടെ എല്ലാ പടങ്ങളിലും കാണാമായിരുന്നു. തീവണ്ടി, തരംഗം, ഗോദ, മറഡോണ, ലൂക്ക തുടങ്ങി എല്ലാ പടങ്ങളിലും പുള്ളി യാതൊരു ഭാവഭേദവും കൊണ്ട് വന്നത് ഞാൻ കണ്ടിട്ടില്ല. എല്ലാ പടങ്ങളിലും പുള്ളി അഭിനയിക്കുന്നത് ഒരേ പോലെ.

പക്ഷേ ഇന്നലെ മിന്നൽ മുരളിയുടെ ടീസർ കണ്ടതോടെ ഇതുവരെ കണ്ട ടൊവിനൊയെ അല്ല ഇതിൽ കാണുക എന്ന് തോന്നി. ആ ബലൂൺ വെടി വച്ചിട്ട ശേഷം ഉള്ള ചിരിയും അതേ പോലെ ആശുപത്രിയിൽ വച്ച് ആ ഫ്ളാസ്ക് കാല് കൊണ്ട് തട്ടിയ ശേഷം ഉള്ള നോട്ടവും ഒക്കെ ഞാൻ ഇത് വരെ ടൊവിനൊയിൽ കാണാത്ത മാനറിസങ്ങളായിരുന്നു. അതെന്തായാലും അടിപൊളി. ഒരു കോമിക് ടച്ച് ഉണ്ട്.

ചിലപ്പോൾ എനിക്ക് മാത്രം തോന്നുന്നത് ആണോന്നറിയില്ല. എന്തായാലും പുതിയ ടൊവിയെ കാണാൻ കഴിയട്ടെ.പിന്നെ അഞ്ച് ഭാഷകളിൽ ഇറക്കുന്ന പടം ആയത് കൊണ്ട് നല്ല പ്രതീക്ഷ ഉണ്ട്. ഒരു പാൻ ഇന്ത്യൻ ലെവലിൽ എത്തേണ്ട പടമാണ്. നല്ല കിണ്ണം കാച്ചിയ പടമാണേൽ 100 കോടി ക്ലബ്ബിൽ കേറാൻ ചാൻസ് ഉണ്ട്.

കാരണം 5 ഭാഷകളിൽ ഇറക്കുന്ന ബിഗ് ബജറ്റ് പടമായോണ്ട് തന്നെ ഒരു KGF ലെവലിൽ പാൻ ഇന്ത്യൻ മാർക്കറ്റ് പിടിച്ചാൽ അത് മലയാള സിനിമക്ക് തന്നെ ഒരു ഹെവി ഇംപാക്ട് ആകും. നോർത്തിൽ നെപ്പോടിസം ടീംസിനെ ശക്തമായി എതിർക്കുകയും മലയാളം സിനിമകളെ പലരും വാ തോരാതെ പുകഴ്ത്തുന്നതും മിന്നൽ മുരളിക്ക് ഗുണമാകും.

പ്രശസ്ത ബോളിവുഡ്‌ താരങ്ങളടക്കം ടീസർ ലോഞ്ചിംങ് നടത്തിയോണ്ട് പ്രതീക്ഷ കൂടുന്നു. ഇതിൻ്റെ ബഡ്ജറ്റ് എത്രാന്ന് ഒരു പിടുത്തവും ഇല്ല. എന്തായാലും കാത്തിരിക്കുന്നു മിന്നലടിക്കാനായി.

80%
Awesome
  • Design

Leave A Reply

Your email address will not be published.