ഇത് കട്ട മമ്മൂക്കാ ആരാധകരുടെ സിനിമ; സംവിധായകന് തൊട്ട് ഡിസൈനര്‍ വരെ മമ്മൂട്ടി ഫാന്‍സ്
നായകന്റെ ആരാധകരെ സന്തോഷിപ്പിക്കാന്‍ വേണ്ടി സിനിമ എടുക്കുന്നത് സാധാരണമാണ്. എന്നാല്‍ സംവിധായകന് മുതല്‍ ഓണ്‍ലൈന്‍ മീഡിയ പ്രൊമോട്ടേഴ്സും ഡിസൈനേഴ്സും വരെ നായകന്റെ കട്ട ഫാന്സായാലോ. അതാണ് മമ്മൂട്ടിയുടെ ഷൈലോക്ക്.
സംവിധായകന് അജയ് വാസുദേവ് മുതല്‍ ഓണ്‍ലൈന്‍ ഡിസൈന്‍ ചെയ്ത സനിയും വിവേക് പോളും വരെ മമ്മൂക്കാ ഫാന്‍സാണ്.
അജയ് വാസുദേവാണ് മമ്മൂട്ടി ഫാന്‍സുകാരായ അണിയറ പ്രവര്‍ത്തകരെ കണ്ടെത്തി ഒരുമിച്ച് കൊണ്ട് വന്നത്. നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അജയ് സംവിധാനം ചെയ്ത മൂന്ന് സിനിമകളിലും നായകന് മമ്മൂട്ടിയാണ്. 2014-ല്‍ ഇറങ്ങിയ രാജാധിരാജയാണ് ആദ്യ സിനിമ, രണ്ടാമത്തേത് മാസ്റ്റര്‍ പീസും ഏറ്റവും പുതിയത് ഷൈലോക്കും.
ഡിജിറ്റല്‍ പി ആര് ചെയ്തിരിക്കുന്നത് വൈശാഖ് സി വടക്കേവീടും വിഷ്ണു സുഗതനുമാണ്. ഓണ്‍ലൈന്‍ ഡിസൈന്‍മാര്‍ സാനി യാസ്, വിവേക് പോള്‍, റാണ പ്രതാപ്, ആലിംഗല്‍ ദില്‍ഷാദ്, ജംഷാദ്, രാഹുല്‍ ഇ ആര് എന്നിവരാണ്.
വെബ് കണ്ടന്റ് ജിനു അനില്‍ കുമാറും ഓണ്‍ലൈന്‍ കണ്ടന്റ്സ് ജയകൃഷ്ണന് ആര് കെ, ജിതിന് അനില്‍ കുമാറും ട്രോള്‍ കണ്ടന്റ് നിസ്സാം ഉല്ഹഖുമാണ്. ഇവരെല്ലാം മമ്മൂട്ടിയുടെ കടുത്ത ആരാധകരാണ്. ഒരു പക്ഷേ, മലയാളത്തില്‍ ആദ്യമായിട്ടാകും ഇത്രയധികം ഫാന്‍സുകാര്‍ ഒരു സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
റോഷന് എന്‍ ജി മമ്മൂട്ടിയെ മാമാങ്കത്തിലെ പെണ്ണാക്കിയ മെയ്ക്കപ്പ് മാന്‍