സോഹന്‍ ടി ശേഖരന്‍
ഈ വർഷം ഇറങ്ങിയ അഞ്ചാംപാതിര വലിയ വിജയം ആയി മാറിയിരുന്നു. ഈ മലയാള സിനിമ ഓണ്‍ലൈനില്‍ വന്നതോട് കൂടി വീണ്ടും ചർച്ചകൾ പൊടി പൊടിക്കുകയാണ്.എങ്കിലും നമ്മൾ കുറെ വർഷങ്ങൾ ആയി പിന്തുടരന്ന ഒരു സീരിയൽ സൈക്കോ കഥാപാത്ര രീതിയുണ്ട്.
ആദ്യം മെമ്മറീസ് എന്ന സിനിമ എടുക്കാം അതിലെ ഡോക്ടർക്കു ചെയാൻ ഉള്ള മോട്ടീവ് ഒരു ദുരന്ത കഥ ആയിരുന്നു.ഗ്രാൻഡ് മാസ്റ്ററിലും,അഞ്ചാംപാതിരായിലും സ്ഥിതിഗതികൾ വ്യത്യസ്തമാവുന്നില്ല.കൊലയാളികൾക്ക് പറയാൻ ഒരു വലിയ ദുരന്ത കഥ ഉണ്ടാകും.
മലയാള സിനിമയിലെ സംശയങ്ങള്‍
മലയാള സിനിമയിൽ കുറെ കൊലപാതകങ്ങൾ നടക്കുന്നു അത് അന്വേഷിക്കാൻ ഒരു ഉദ്യോഗസ്ഥൻ വരുന്നു കേസിലെ വില്ലനെ കണ്ട് പിടിക്കുന്നു. വില്ലൻ ഒരു ദുരന്ത കഥ പറയുന്നു.
കാണുന്ന പ്രേക്ഷകർ ആകെ അങ്കലാപ്പിൽ ആവുന്നു സിനിമ തീരുമ്പോൾ നമ്മൾ നായകന് ഒപ്പം നിൽക്കണമോ??? അതോ വില്ലന് ഒപ്പം നിൽക്കണമോ???എന്ത് കൊണ്ട് നമ്മൾ വ്യത്യസ്തമായി ചിന്തിക്കുന്നില്ല???
ഉണ്ണിമായ അഞ്ചാംപാതിരയിലെ മിസ് കാസ്റ്റോ?
മലയാളത്തിൽ അപൂർവമായി ഇറക്കുന്നു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയിൽ ഒരു സേഫ് സോൺ നമ്മൾ കണ്ടത്തി കഴിഞ്ഞിരിക്കുന്നു.
അതിൽ നിന്നും വ്യതിചലിച്ചാൽ പാരാജയം ഉണ്ടാവുമോ എന്ന് ഭയപ്പെടുന്നു അത് കൊണ്ടാണ് വീണ്ടും വീണ്ടും ഒരേ കഥ വ്യത്യസ്ത സാഹചര്യത്തിൽ നിർമിച്ചു വീണ്ടും ഇറക്കാൻ നമ്മുടെ സംവിധായകനമ്മാരെ പ്രേരിപ്പിക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഇനിയും ത്രില്ലർ സിനിമകളിൽ വലിയ ഒരു സാധ്യത മുന്നിൽ കിടക്കുമ്പോൾ എത്ര നാൾ പഴ വീഞ്ഞ് പുതിയ കുപ്പികളിൽ നിറച്ചത് മലയാളി പ്രേക്ഷകർ രുചിക്കും എന്ന് കണ്ടറിയണം.