മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ നിര്‍മ്മാതാവാകുന്നു. സ്വന്തം ചേട്ടന് മധു വാര്യരുടെ ചിത്രമാണ് മഞ്ജു നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പേര് ലളിതം സുന്ദരം.
മധുവിന്റേയും ആദ്യ സംവിധാന സംരംഭമാണ് ലളിതം സുന്ദരം. നായികയാകുന്നത് മഞ്ജു തന്നെയാണ്.
കണ്ണെഴുതി പൊട്ടും തൊട്ടും എന്ന സിനിമയ്ക്കുശേഷം മഞ്ജുവും ബിജു മേനോനും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട്.
വണ്ടിപ്പെരിയാറിലെ മൗണ്ട് ബംഗ്ലാവിലാണ് ഷൂട്ടിങ് ആരംഭിച്ചത്. കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടുന്ന പ്രമേയമാണ് ചിത്രത്തിന്റേതെന്ന് മഞ്ജു പറഞ്ഞു.
സംഗീതം ബിജിബാല്‍, ഛായാഗ്രഹണം പി സുകുമാര്‍, തിരക്കഥ പ്രമോദ് മോഹന്‍. ദിലീഷ് പോത്തന്, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും അഭിനയിക്കുന്നു.
കടപ്പാട്: ഷീന്യൂസ്.കോ.ഇന്‍