സുസ്മിത ആര്‍
രണ്ടു പേരുടെ അഗാധമായ സൗഹൃദത്തിനിടയിൽ ഒരു ചെറിയ തെറ്റിദ്ധാരണ, അല്ലെങ്കിൽ ഒരു ചെറിയ പ്രശ്നങ്ങൾ എന്നിവക്കൊക്കെ എത്രമാത്രം impact ഉണ്ടാകും എന്ന് നമ്മളിൽ പലർക്കും അറിയാമായിരിക്കും. നല്ല സൗഹൃദങ്ങൾ വരെ ഇങ്ങനെ നഷ്ടപ്പെട്ടവരും കാണും. അങ്ങനെയുള്ളൊരു കഥയാണ് “കോഴിപ്പോര്“ എന്ന ചിത്രം പറയുന്നത്.
ഒരു ചെറിയ വിഷയത്തെ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള രസകരമായ ഒരു സിനിമാ അനുഭവമാക്കി നമ്മുടെ മുന്നിലേക്ക് നൽകിയിരിക്കുകയാണ് സംവിധായകൻ. നവാഗത സംവിധായകൻ ആണെന്ന് തോന്നുന്നു. അങ്ങനെ ആണെങ്കിലും അല്ലെങ്കിലും അദ്ദേഹത്തിൽ നിന്ന് ഇനിയും നല്ല നല്ല സിനിമകൾ നമുക്ക് പ്രതീക്ഷിക്കാം….
നാട്ടിൻപുറത്തെ രണ്ടു ചേച്ചിമാരുടെ കഥയാണ് ചിത്രം പറയുന്നത്. ജോളി ചേച്ചിയും പൗളിചേച്ചിയും ഈ വേഷങ്ങളിൽ തകർത്തഭിനയിച്ചിട്ടുമുണ്ട്. വളരെ സ്നേഹത്തോടെ കഴിയുന്ന അയൽപക്കത്തെ രണ്ടു വീടുകളിൽ ഒരു കോഴി മുട്ടയിട്ടതോടെ സംഭവിക്കുന്ന മാറ്റങ്ങളും കുഞ്ഞുകുഞ്ഞു പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്.
കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത വീണ നന്ദകുമാർ സിനിമയിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കുറെ പുതുമുഖങ്ങളും ചിത്രത്തിൽ ഉണ്ട്. ആരുടേയും പ്രകടനം അയ്യേ എന്ന് പറയുന്ന രീതിയിൽ ആയിരുന്നില്ല. വേഷത്തോടെ നീതി പുലർത്തിയിട്ടുണ്ട് എല്ലാവരും.
ഒരു തവണ കണ്ടിരിക്കാവുന്ന നല്ലൊരു ചിത്രം തന്നെയാണിത്.
Rating: 3/5