Mocifi.com
Art is not a luxury, but a necessity.

പ്രേംജി ഭവനം സ്മാരകമാക്കാൻ ഒരു കോടി രൂപ

കേരളത്തിലെ നവോത്ഥാന നായകന്മാരിൽ പ്രമുഖനായ ഭരത് പ്രേംജിയുടെ തൃശൂരിലെ ഭവനം സ്മാരകമാക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചു. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക് ആണ് ഇതു വ്യക്തമാക്കിയത്.

തൃശൂർ നിയോജകമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ഭരത് പ്രേംജിയുടെ ഭവനം സ്മാരകമാക്കി സംരക്ഷിക്കുന്നതിന് സാംസ്‌കാരിക വകുപ്പുമായും പ്രേംജിയുടെ കുടുംബാംഗങ്ങളുമായും പലതവണ ചർച്ചകൾ നടത്തിയതിനെ തുടർന്നാണ് തീരുമാനം. കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലായ ഭവനം ബജറ്റിൽ ഇപ്പോൾ പ്രഖ്യാപിച്ച ഒരു കോടി രൂപ വിനിയോഗിച്ച് പ്രേംജിക്കുള്ള സ്മാരകമാക്കി സംരക്ഷിക്കും. ഇതിനായി സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിശദമായ പദ്ധതി തയ്യാറാക്കും.

സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഏകോപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൃഷിവകുപ്പ് മന്ത്രിയും സ്ഥലം എം എൽ എയുമായ അഡ്വ. വി എസ് സുനിൽകുമാർ അറിയിച്ചു.

Leave A Reply

Your email address will not be published.