Site icon Mocifi.com

ആഗ്രഹിച്ചത് കലാസംവിധായിക ആകാന്‍: കല്ല്യാണി പ്രിയദര്‍ശന്‍

സിനിമാ കുടുംബത്തില്‍ നിന്നും മലയാള സിനിമയിലേക്കുള്ള ഏറ്റവും പുതിയ അരങ്ങേറ്റമാണ് കല്ല്യാണി പ്രിയദര്‍ശന്റേത്. കല്ല്യാണി അഭിനയിച്ച വരനെ ആവശ്യമുണ്ട് സിനിമ തിയേറ്ററില്‍ ഹിറ്റാണ്. താര പുത്രനായ ദുല്‍ഖറിന്റെ നായികയായിട്ടാണ് ആര്‍ക്കിടെക്ട് ബിരുദധാരിയായ കല്ല്യാണി അഭിനയിക്കുന്നത്.

കലംസംവിധായിക ആകാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്ന് കല്ല്യാണി ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. മലയാളിയുടെ പ്രിയപ്പെട്ട സംവിധായകന്‍ പ്രിയദര്‍ശന്റേയും നായിക ലിസിയുടേയും മകളായ കല്ല്യാണി വിക്രം നായകനായ ഇരുമുഖന്‍ എന്ന സിനിമയിലും സാബു സിറിളിന്റെ സഹായിയായും കലാസംവിധാന രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിനിമയില്‍ എത്തുമെന്ന് പഠിക്കുന്ന കാലത്തേ കല്ല്യാണി മാതാപിതാക്കളോട് പറയുമായിരുന്നു. അഭിനയത്തിലേക്ക് കൂടുമാറിയെന്ന് അറിഞ്ഞപ്പോള്‍ അമ്മയാണ് ഏറ്റവും കൂടുതല്‍ സന്തോഷിച്ചതെന്ന് അവര്‍ പറയുന്നു. തനിക്ക് ചേരുന്നത് അഭിനയമാണെന്ന് അമ്മയ്ക്ക് തോന്നിയിരുന്നു. നല്ല തീരുമാനമാണെന്ന് അച്ഛനും പറഞ്ഞു.