Site icon Mocifi.com

കറുത്ത നായകന്റെ നായികക്ക് വെളുപ്പ് നിര്‍ബന്ധം: ഹരീഷ് പേരടി

ഹരീഷ് പേരടി, malayalam film news, malayalam cinema news, malayalam actress, bharathan, surya, mathu, movie news, hareesh peradi films, mocifi

ഇന്ന് കറുത്ത നിറമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വെളുത്ത നടികള്‍ കറുത്ത നിറം കലക്കിയ പാത്രത്തില്‍ ചാടണം എന്ന് സിനിമാ താരം ഹരീഷ് പേരടി. പണ്ട് കറുത്ത നിറമുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ ബഹുമാനം ഉണ്ടാക്കിയ കലാകാരനായിരുന്നു ഭരതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.

ഇപ്പോള്‍ കറുത്ത നായകന്റെ കഥകള്‍ പറയാനും നായികയ്ക്ക് വെളുപ്പ് നിര്‍ബന്ധമായിരിക്കുന്നു. വെളുത്ത നായകന്‍ ഒരിക്കലും കറുത്ത പെണ്ണിനെ പ്രേമിക്കാന്‍ പാടില്ലാ എന്നും സിനിമ കാണുന്ന നമുക്ക് ഉറപ്പാണെന്ന് അദ്ദേഹം പറയുന്നു. അയ്യപ്പന്‍ നായരുടെ ഭാര്യ കറുത്തവളാകാന്‍ പോലും ഒരു കാരണമുണ്ട്. അയാള്‍ ശരിക്കും ഒരു നായരല്ലാ എന്നതുതന്നെയെന്നും അദ്ദേഹം കുറിച്ചു. പണ്ടത്തെ കാമുകന്‍മാര്‍ക്ക് കാമുകി ഒരു ഭരതന്‍ ടച്ചാണെന്ന് പറയുന്നത് തന്നെ ഒരു അഭിമാനമായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

ഹരീഷ് പേരടിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കറുത്ത നിറത്തിന് ഞങ്ങളുടെ ടീനേജ് മനസ്സിൽ നായികാ സങ്കൽപമുണ്ടാക്കിയ സംവിധായകൻ…പിന്നിട് കറുത്ത നിറമുള്ള പെൺകുട്ടികളെ കാണുമ്പോൾ ബഹുമാനം ഉണ്ടാക്കിയ കലാകാരൻ …അന്നത്തെ കാമുകൻമാർക്ക് കാമുകി ഒരു ഭരതൻ ടച്ചാണെന്ന് പറയുന്നത് തന്നെ ഒരു അഭിമാനമായിരുന്നു…

സൂര്യ എന്ന നടി പറങ്കി മലയിലൂടെ വളർന്ന് ആദാമിന്റെ വാരിയെല്ലിൽ എത്തുമ്പോഴേക്കും കലയും കച്ചവടവും നടക്കുന്ന സിനിമാ സൗന്ദര്യബോധമായി അത് മാറിയിരുന്നു..ശാരിയിലൂടെയും മാതുവിലൂടെയും അത് കുറച്ച് കാലം കൂടി നിലനിന്നിരുന്നെങ്കിലും ആ കറുത്ത സൗന്ദര്യങ്ങൾ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടു…

ഇപ്പോൾ കറുത്ത നായകന്റെ കഥകൾ പറയാനും നായികക്ക് വെളുപ്പ് നിർബന്ധമാണ്..വെളുത്ത നായകൻ ഒരിക്കലും കറുത്തപെണ്ണിനേ പ്രേമിക്കാൻ പാടില്ലാ എന്നും സിനിമ കാണുന്ന നമുക്ക് ഉറപ്പാണ്…അയ്യപ്പൻ നായരുടെ ഭാര്യ കറുത്തവളാവൻ പോലും ഒരു കാരണമുണ്ട് ..അയാൾ ശരിക്കും ഒരു നായരല്ലാ എന്നതുതന്നെ …

ഇന്ന് കറുത്തവളുടെ കഥ പറയാനും വെളുത്ത നടികൾ കറുത്ത നിറം കലക്കിയ പാത്രത്തിൽ ചാടണം…നമ്മുടെ വെളുത്ത നടി നടൻമാർ നമുക്ക് വേണ്ടി എത്ര കഷട്ടപെടുന്നുണ്ട് ല്ലേ ?…

To Download KPSC Exam Question Bank: Click Here