Mocifi.com
Art is not a luxury, but a necessity.

നീ എന്തൊരു അമ്മയാണ്: നാട്ടുകാര്‍ സാന്ദ്രാ തോമസിനോട് ചോദിക്കുന്നു

സാന്ദ്രാ തോമസ്‌

നീ എന്തൊരു അമ്മയാണ് !!!

എന്റെ മക്കളുടെ ആരോഗ്യത്തിൽ വ്യാകുലരായ എല്ലാവർക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോനുന്നു.

ഈ വർഷത്തെ മുഴുവൻ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികൾ ആണവർ. ആ കുളിയിൽ അവർക്കു ശ്വാസം മുട്ടിയില്ല എന്ന് മാത്രമല്ല പിന്നെയും പിന്നെയും ഒഴിക്കമ്മേ എന്നാണ് അവർ പറഞ്ഞു കൊണ്ടിരുന്നത്. നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു ശീലിച്ച കുട്ടികൾ ആണവർ.

ഞാൻ ആദ്യം അവരെ മഴയത്തു ഇറക്കിയപ്പോ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞു പിള്ളാരെ മഴ നനയിക്കാമോ എന്ന്.

ഞാൻ ആദ്യം അവരെ ചെളിയിൽ ഇറക്കിയപ്പോ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു വളം കടിക്കുമെന്ന്.

ഞാൻ അവർക്കു പഴങ്കഞ്ഞി കൊടുത്തപ്പോൾ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു ആരേലും പഴയ ചോറ് കൊടുക്കുമോ എന്ന്.

നീ എന്തൊരു അമ്മയാണ് !!!എന്റെ മക്കളുടെ ആരോഗ്യത്തിൽ വ്യാകുലരായ എല്ലാവർക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോനുന്നു. ഈ…

Gepostet von Sandra Thomas am Samstag, 8. August 2020

ഞാൻ അവരെ തന്നെ വാരി കഴിക്കാൻ പഠിപ്പിച്ചപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു എല്ലാവരും കാക്കയെ കാണിച്ചും പൂച്ചയെ കാണിച്ചും വാരി കൊടുക്കാറാണ് പതിവെന്ന്.

ഞാൻ അവർക്കു മലയാളം അക്ഷരമാല പഠിപ്പിച്ചു കൊടുത്തപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് അവർക്കു ഇംഗ്ലീഷ് alphabets പറഞ്ഞു കൊടുക്കു എന്ന്.

ഞാൻ അവർക്കു അഹം ബ്രഹ്‌മാസ്‌മി എന്ന് പറഞ്ഞു കൊടുത്തപ്പോൾ എല്ലാവരും പറഞ്ഞു ദൈവം മതങ്ങളിൽ ആണെന്ന്. ഇപ്പോൾ എല്ലാവരും അഭിമാത്തോടെ പറയും ഇങ്ങനെ വേണം കുട്ടികൾ എന്ന്.

എന്റെ കുട്ടികളെ ഇതുപോലെ വളർത്താൻ എനിക്ക് പ്രചോദനം ആയതു മഴയത്തും വെയിലത്തും ഇറക്കാതെ അവർക്കു മൊബൈൽ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കൾ ആണ്. എന്തായാലും അങ്ങനെ ഒരമ്മയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ഞാൻ ആഗ്രഹിക്കുന്നത് പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി വളർന്നു വരേണ്ട കുട്ടികളെയാണ്. ശുഭം !

Leave A Reply

Your email address will not be published.