Site icon Mocifi.com

സൗബിൻ നായകനാകുന്ന സിദ്ധാർത്ഥ് ഭരതന്റെ ജിന്ന് റിലീസ് തിയതി പ്രഖ്യാപിച്ചു

സൗബിൻ നായകനാകുന്ന സിദ്ധാർത്ഥ് ഭരതന്റെ ജിന്ന് റിലീസ് തിയതി പ്രഖ്യാപിച്ചു , djinnu release date, jinnu release date

സ്ട്രൈറ്റ് ലൈൻ സിനിമാസിന്റെ ബാനറിൽ സുധീർ വി.കെ, മനു വലിയവീട്ടിൽ എന്നിവർ നിർമ്മിച്ച് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ജിന്ന് ഡിസംബർ 30 റിലീസ് ചെയ്യും. സൗബിൻ സാഹിർ നായകനാകുന്ന ചിത്രം ലാലപ്പൻ എന്ന മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് വരച്ചു കാണിക്കുന്നത്. സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ, സാബു മോൻ, ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, കെപിഎസി ലളിത, ജഫാർ ഇടുക്കി തുടങ്ങിയവർ അഭിനയിക്കുന്നു

കലി എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ ആണ്. സംഗീതം പ്രശാന്ത് പിള്ള. മൃദുൽ വി നാഥ്‌, ചിത്രാംഗത കുറുപ്പ്, ബിജോയീ ബിച്ചു, നദീം, ജോഷ്വിൻ ജോയ് എന്നിവരാണ് സഹ നിർമ്മാതാക്കൾ. ജംനീഷ് തയ്യിൽ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. 

എഡിറ്റർ- ദീപു ജോസഫ്, ആർട്ട് – ഗോകുൽ ദാസ്, അഖിൽ രാജ്, കോസ്റ്റ്യും- മഷർ ഹംസ, മേയ്കേപ്പ് ആർ,ജി വയനാടൻ. പ്രൊഡക്ഷൻ കോണ്ട്രോളർ മനോജ് കാരന്തൂർ. പിആർഒ- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്ങ് സ്ട്രേറ്റജി- കണ്ടെന്റ് ഫാക്ടറി മീഡിയ. സ്‌ട്രൈറ്റ് ലൈൻ സിനിമാസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

kozhikode psc, kozhikode psc coaching center, kozhikode psc coaching center silver leaf, silver leaf psc academy calicut
സൗബിൻ നായകനാകുന്ന സിദ്ധാർത്ഥ് ഭരതന്റെ ‘ജിന്ന്’ ഡിസംബർ 30ന്