ഡിറ്റക്ടീവാകാന്‍ ശരീരഭാരം കുറച്ച് ധ്യാന്‍ ശ്രീനിവാസന്‍
ശരീരഭാരം കുറച്ച് എല്ലാവരേയും ഞെട്ടിച്ചു ധ്യാൻ ശ്രീനിവാസൻ. പുതിയ സിനിമയില്‍ ഡിറ്റക്ടീവ് ഏജന്റാകാന്‍ വേണ്ടിയാണ് അദ്ദേഹം ഭാരം കുറച്ചത്. നവാഗതനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന ഡിറ്റക്റ്റീവ് കോമഡി ത്രില്ലർ ചിത്രത്തിലാണ് അദ്ദേഹം നായകനാകുന്നത്.
കുഞ്ഞി രാമായണം, അടി കപ്പ്യാരെ കൂട്ടമണി എന്ന ചിത്രങ്ങളിൽ കണ്ട ധ്യാൻ ശ്രീനിവാസനെ പ്രേക്ഷകര്‍ക്ക് ഈ ചിത്രത്തില്‍ കാണാം.
പൊളി ഷെട്ടി തിരക്കഥ എഴുതി അഭിനയിച്ച തെലുങ്കിലെ സൂപ്പർ ഹിറ്റ് ചിത്രമായ ഏജന്റ് സായി ശ്രീനിവാസ ആത്രേയ എന്ന ചിരത്തിന്റെ റീമക്ക് ആണ് ഈ ചിത്രം. എന്നാൽ ആ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ ഒരു തിരക്കഥ ആയിരിക്കും മലയാളത്തിൽ ചെയ്യുകയെന്ന് സംവിധായകൻ ജിത്തു വയലിൽ പറഞ്ഞു.
ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു. ലോക്ക് ഡൌൺ കഴിഞ്ഞാൽ ഷൂട്ടിംഗ് തുടങ്ങാൻ പറ്റുമെന്ന വിശ്വാസത്തിൽ ആണ് അണിയറ പ്രവര്‍ത്തകര്‍. ധ്യാനിനെ കൂടാതെ മലയാളത്തിലെ പ്രമുഖർ അണിനിരക്കുന്ന ഈ ചിത്രത്തിൽ നായിക പുതുമുഖം ആയിരിക്കും.
ഇടതുവിരുദ്ധതയും മൃദുഹിന്ദുത്വവും; വരനെ ആവശ്യമുണ്ട് ഒളിച്ചുകടത്തുന്നത്