Site icon Mocifi.com

ലോക കമ്മ്യൂണിസ്റ്റ് ഭൂപടത്തിലെ സഖാവായിമാറുകയാണ്… നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി: ഹരീഷ് പേരടി

കോവിഡ് 19 പിണറായി വിജയന്‍ കേരള മാതൃക മുഖ്യമന്ത്രി കെകെ ഷൈലജ വൈറസ് കൊറോണ വൈറസ് വൈറസ് സിനിമ ഹരീഷ് പേരടി

നിപാ രോഗത്തെ കുറിച്ചുള്ള സിനിമ വൈറസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരാമര്‍ശിക്കാതെ പോയതിനെ എന്തുകൊണ്ട് വിമര്‍ശിച്ചുവെന്നതിന് വിശദീകരണവുമായി നടനായ ഹരീഷ് പേരടി. ഇപ്പോള്‍ കൊറോണവൈറസ് വ്യാപനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ട് ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ

ഇതു കൊണ്ടാണ് ഇടക്കിടക്ക് ഈ മനുഷ്യനെ പററിയെഴുതി പോവുന്നത്…വൈറസ് സിനിമ കണ്ടപ്പോള്‍ സഖാവിനെ പരാമര്‍ശിക്കാതെ പോയത് സിനിമയുടെ പരാജയമാണെന്ന് അന്ന് ഞാന്‍ എഴുതിയതിന്റെ കാരണം എന്താണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ഇപ്പോ മനസ്സിലായിക്കാണും…ഇങ്ങിനെയെഴുതുന്ന ഞങ്ങളാരും ഇദ്ദേഹത്തിന്റെ ആരാധകരല്ല…സത്യം പറയുന്നു എന്ന് മാത്രം…ഒരു നാടുമുഴുവന്‍ തളര്‍ന്നുപോകുന്ന സമയത്ത് സഖാവ് കാണിക്കുന്ന മാനവികതയുടെ ചങ്കുറുപ്പുണ്ടല്ലോ അത് നമ്മള്‍ രേഖപ്പെടുത്തിയേ പറ്റു…സിനിമയായാലും,നാടകമായാലും,ചരിത്രമായാലും…അന്താരാഷ്ട്ര മാധ്യമങ്ങള്‍ സഖാവിന്റെ പുതുചലനങ്ങളെ സൂക്ഷമതയോടെ നിരീക്ഷിക്കുമ്പോള്‍ ലോക കമ്മ്യൂണിസ്റ്റ് ഭൂപടത്തിലെ സഖാവായിമാറുകയാണ്….നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി..മുണ്ടയില്‍ കോരന്റെ മകന്‍..പിണറായി വിജയന്‍ …ലാല്‍ സലാം സഖാവെ…