കൊറോണ ബോധവല്‍ക്കരണ പ്രചാരണവുമായി മലയാള സിനിമയിലെ സംവിധായകരുടെ സംഘടനയായ ഫെഫ്ക. സംഘടനയുടെ പുതിയ യൂട്യൂബ് ചാനലില്‍ പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലഘുചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് ചാനലിന് തുടക്കം കുറിച്ചത്. ഒരു മിനിട്ടോളം മാത്രം ദൈര്‍ഘ്യമുള്ള ചിത്രം തയ്യാറാക്കാന്‍ ഫെഫ്ക്കയ്‌ക്കൊപ്പം പരസ്യ ചിത്ര സംവിധായകരുടെ കൂട്ടായ്മയായ ഐഎഎമ്മുമുണ്ട്. എട്ട് ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ചിത്രമായ വണ്ടര്‍ വുമണ്‍ വനജയാണ് ഇന്ന് പോസ്റ്റ് ചെയ്തത്. വീഡിയോ കാണാം.
വണ്ടര്‍ വുമണ്‍ വനജ; കൊറോണ ബോധവല്‍ക്കരണവുമായി ഫെഫ്ക
