സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നടന് ടോവിനോ തോമസ് പുതിയ സിനിമയുടെ റിലീസ് മാറ്റിവച്ചു. കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സിന്റെ റിലീസാണ് മാറ്റിയത്. മാര്‍ച്ച് 12-നാണ് ഈ സിനിമ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. ഇക്കാര്യം ഫേസ് ബുക്കിലൂടെയാണ് താരം അറിയിച്ചത്.
COVID-19 ന്റെ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു തിരിച്ചറിഞ്ഞു കൊണ്ട്
നമ്മുടെ പുതിയ സിനിമ –
“കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ” -ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്.
ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങൾക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്.
നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും.
ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ സംരക്ഷിക്കാം..
നിങ്ങളുടെ സ്വന്തം
ടൊവീനോ തോമസ്.