Mocifi.com
Art is not a luxury, but a necessity.

മമ്മൂക്ക, കുഞ്ഞിക്ക, ലാല്‍ജോസ് അങ്കിള്‍ പിന്നെ ദിലീപേട്ടന്‍, ബാലതാരം ജാനകിയുടെ വിളികള്‍

സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം അരങ്ങേറിയ കുട്ടിത്താരമാണ് ജാനകി മേനോന്‍. ഇമ്മാനുവേല്‍ ആണ് ആദ്യ സിനിമ. പിന്നാലെ മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലും അഭിനയിച്ചു. കുഞ്ഞായ ജാനകി 68 വയസ്സുള്ള മമ്മൂട്ടിയേയും 33 വയസ്സുള്ള ദുല്‍ഖറിനേയും ഇമ്മാനുവേലിന്റെ സംവിധായകനായ 54 വയസ്സുകാരന്‍ ലാല്‍ ജോസിനേയും എന്താകും വിളിച്ചിട്ടുണ്ടാകുക. മമ്മൂട്ടിയങ്കിള്‍, ദുല്‍ഖര്‍ ഇക്ക, ജോസേട്ടന്‍, ലാലേട്ടന്‍.

ഇതൊന്നുമല്ല. എല്ലാ ആരാധകരേയും പോലേ ജാനകിക്കും മമ്മൂട്ടിയും ദുല്‍ഖറും മമ്മൂക്കയും കുഞ്ഞിക്കയുമാണ്. ലാല്‍ ജോസിനെ ലാല്‍ ജോസ് അങ്കിളുമെന്ന് വിളിക്കുന്നു.

മമ്മൂക്കയുടെ കൂടെ സിനിമയില്‍ അരങ്ങേറാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നതെന്ന് ജാനകി മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. മൂന്നാം വയസ്സു മുതല്‍ ഒരുപാട് പരസ്യ ചിത്രങ്ങളില്‍ ജാനകി അഭിനയിച്ചിട്ടുണ്ട്.

ആയിടയ്ക്കാണ് മമ്മൂക്കയെ നായകനാക്കി ലാല്‍ ജോസ് അങ്കിള്‍ സംവിധാനം ചെയ്യുന്ന ഇമ്മാനുവേല്‍ എന്ന സിനിമയിലേക്ക് വിളി വരുന്നതെന്ന് ജാനകി ഓര്‍മ്മിക്കുന്നു.

പിന്നാലെ കുഞ്ഞിക്ക നായകനായ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന ചിത്രത്തിലേക്ക് വിളിവന്നുവെന്ന് ജാനകി പറയുന്നു.

ജാനകിയുടെ മൂന്നാമത്തെ സിനിമ ഏഴ് സുന്ദര രാത്രികള്‍ എന്ന ദിലീപ് ചിത്രമായിരുന്നു. 51 വയസ്സുകാരനായ ദിലീപിനെ ജാനകി വിളിക്കുന്നത് ദിലീപേട്ടനെന്നാണ്.

ഇനി ലാലേട്ടനും മഞ്ജു ചേച്ചിക്കുമൊപ്പം അഭിനയിക്കണമെന്നാണ് ജാനകിയുടെ ആഗ്രഹം.

ഇപ്പോള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ജാനകി. താക്കോല്‍ ആണ് അവസാനം ഇറങ്ങിയ സിനിമ.

Leave A Reply

Your email address will not be published.