Site icon Mocifi.com

C U soon ഒരു അത്ഭുതമാണ്

C U soon , C U soon review, fahad fazil, director mahesh narayanan, malayalam cinema, malayalam cinema ott release,

കൃഷ്ണന്‍ ഉണ്ണി

C U soon ഒരു അത്ഭുതമാണ്. Covid സൃഷ്‌ടിച്ച പ്രതിസന്ധികൾക്കിടയിലും സാധ്യതകളുടെ ഒരു വലിയ ലോകം നമുക്ക് മുന്നിലുണ്ടെന്ന വലിയ സന്ദേശം ലോകത്തിന് കാട്ടിത്തന്ന മഹാത്ഭുതം.

Searching ഉൾപ്പെടെയുള്ള സിനിമകളിലെ കഥപറച്ചിൽ ശൈലിയുടെ പുതിയ അവലംബം ആകുമ്പോഴും, നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് സിനിമാചിത്രീകരണത്തിൽ ഒരുപാട് ചരിത്രപരമായ പുതുമകൾ ഈ സിനിമയിൽ കാണാം.

ഈ സിനിമയിൽ ചില സീനുകളിൽ ഗ്രീൻ സ്ക്രീൻ ഉപയോഗിച്ചിട്ടുണ്ട് എന്ന് ഏതൊക്കെയോ അഭിമുഖങ്ങളിൽ കണ്ടിരുന്നു (തെറ്റാണെങ്കിൽ തിരുത്താം). അത് ശരിയാണെങ്കിൽ ഒരുപക്ഷെ മലയാളത്തിൽ ഏറ്റവും കൃത്യമായി അത് ഉപയോഗിച്ചത് ഈ സിനിമയിൽ ആയിരിക്കാം.

കാരണം, ഒരു സീനിൽ പോലും പശ്ചാത്തലം real അല്ല എന്നൊരു ചിന്ത പോലും ഉണ്ടാകാത്ത വിധത്തിൽ പശ്ചാത്തലം blend ആയിട്ടുണ്ട്. അതുപോലെ ഇത്തരം സിനിമകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം ആണ് virtual cinematography.

ഒരു computer സ്‌ക്രീനിൽ അനാവൃതമാകുന്ന കഥ ആയതുകൊണ്ട് തന്നെ ഓരോ വിൻഡോയിലും വഴിത്തിരിവുകൾ നിറഞ്ഞുനിൽക്കുന്നുണ്ട്. ഓരോ വിൻഡോയിലേക്കും കഥയുടെ ഒഴുക്കിനെ ബാധിക്കാത്ത രീതിയിൽ പ്രേക്ഷകന്റെ ശ്രദ്ധയെ കൊണ്ടെത്തിക്കുക എന്ന നിർണായകമായ ജോലി അതിമനോഹരമായി മഹേഷ്‌ നിർവഹിച്ചിരിക്കുന്നു.

വായിച്ചോ?: മണിയറയിലെ അശോകന്‍ ആദ്യ പകുതി മനോഹരം

പിന്നേ takeoff ൽ കണ്ടത് പോലെ കഥയിലെ ദൃശ്യങ്ങളെ authentic ആക്കാൻ വാർത്ത footage ഉപയോഗിക്കുന്ന രീതിയും അത്യന്തം അഭിനന്ദനാർഹമാണ്. പിന്നേ പൊതുവെ ഈ ഒരു ശൈലിയെ മുതലാക്കാൻ വേണ്ടി കഥാപാത്രങ്ങളുടെ വികാരങ്ങളെക്കാൾ വസ്തുതകളിലേക്കും അന്വേഷണത്തിലേക്കും മാത്രമായി പരിമിതപ്പെടുത്താൻ ഉള്ള ഒരു പ്രവണതയെ മികച്ച രീതിയിൽ മഹേഷ്‌ മറികടക്കുന്നുണ്ട്.

ഫഹദിനും റോഷനും ദർശനക്കും പെർഫോം ചെയ്യാനുള്ള കൃത്യമായ സ്പേസ് സിനിമയിൽ ഒരുക്കിവെച്ചിട്ടുണ്ട്. ഒപ്പം സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നത്തിലേക്ക് ശ്രദ്ധകൊടുക്കുന്നത് വഴി തന്റെ സാമൂഹ്യപ്രതിബദ്ധതയെ ഉദ്ധരിക്കാനും മഹേഷ്‌ മറക്കുന്നില്ല.

ഈ സിനിമയുടെ ചിത്രീകരണത്തിന്റെ രീതികൾ സിനിമാമോഹികൾക്ക് എക്കാലത്തേക്കും ഗുണം ചെയ്യുന്ന റഫറൻസ് ആണ്. റഫറൻസിന്റെ പ്രാധാന്യം നന്നായറിയുന്ന മഹേഷ്‌ ഇതെല്ലാം വിശദീകരിച്ചുകൊണ്ട് മുന്നോട്ടുവരുമെന്ന് ആഗ്രഹിക്കുന്നു. കാത്തിരിക്കുന്നു, മാലിക്കിനും മഹേഷിന്റെ മറ്റ്‌ സിനിമക്കാഴ്ചകൾക്കും.

80%
Awesome
  • Design