ബിലോ ഹെർ മൗത്ത്: ഇതൊരു സാർവലൗകിക പ്രശ്നമാണ്
ആര്‍ പി ശിവകുമാര്‍
കനേഡിയൻ സംവിധായിക ഏപ്രിൽ മുല്ലെന്റെ ‘ബിലോ ഹെർ മൗത്ത്‘ (അവളുടെ വായ്ക്കടിയിൽ) കാണുകയായിരുന്നു. ‘ബ്ലൂ ഈസ് ദ വാമെസ്റ്റ് കളറിനു’ അടുത്തു നിൽക്കുന്ന പടം എന്നാണ് ത്രില്ലേഴ്സിന്റെ വർണ്ണനയെങ്കിലും തീവ്രമായ സ്വവർഗപ്രണയത്തെ ശരീരംകൊണ്ടു മാത്രം ആവിഷ്കരിച്ചിരിക്കുന്ന ഒന്നാണ്. അതിന്റെ ആകർഷണീയത അവിടെ തുടങ്ങി അവിടെ അവസാനിക്കുന്നു.
സുന്ദരികളായ രണ്ടു സ്ത്രീകൾ വാരിവലിച്ചുമ്മ വയ്ക്കുന്നതും (ചുംബനം മതികെടുന്ന രീതിയിൽ കൂടുതലാണ് ഈ സിനിമയിൽ) ശരീരം ഉരസ്സുന്നത് കണ്ടുകൊണ്ടിരിക്കാൻ കാണികളിൽ താത്പര്യമുണ്ടാക്കുക എന്നതിനപ്പുറത്ത് രണ്ട് സ്ത്രീകളുടെ പ്രണയത്തെ താത്ത്വികമാക്കുകയൊന്നും സംവിധായികയുടെ ലക്ഷ്യമല്ല. നീണ്ട സംഭോഗരംഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പക്ഷേ അവിടെയും ശരീരത്തിനുപരി ലൈംഗിക കളിപ്പാട്ടത്തിന്റെ ( സ്ട്രാപ്) കളിയുണ്ട്.
അപ്പോഴാബന്ധം തീർത്തും ശാരീരികവുമല്ല. അതുകൊണ്ട് അതു വായുവിൽ നിൽക്കുന്ന പ്രതീതിയാണുണ്ടാവുന്നത്. ഒരു ദിവസത്തെ രാത്രിക്കിടപ്പിനു ശേഷം ജാസ്മിൻ കരഞ്ഞു തള്ളുന്നതെന്തിനാണെന്ന് മനസിലാക്കുകയും എളുപ്പമല്ല. (അതെല്ലാം വേറെ വിഷയമാണ്) മറ്റൊരു കാര്യത്തെക്കുറിച്ചു പറയാനാണ് വന്നത്. സിനിമയിലെ നായിക ഡള്ളാസ്, സ്വീഡിഷ് പശ്ചാത്തലമുള്ള ഒരു റൂഫറാണ്. മേൽക്കൂര പണിക്കാരി.
Below Her Mouth മലയാളത്തിലെടുത്താല്‍ എങ്ങനെയുണ്ടാകും
പൂർണ്ണമായിട്ടല്ലെങ്കിലും ഒരു അതിഥിതൊഴിലാളി. ലെസ്ബിയൻ ഇണകളിൽ ആണിന്റെ പങ്കുള്ള, കുട്ടിക്കാലത്ത് ടോം ബോയി എന്നു വിളിക്കപ്പെട്ടിരുന്ന ഈ ഡള്ളാസ് ഒരുദിവസംകൊണ്ട് വളച്ചെടുക്കുന്ന കാമുകി ജാസ്മിൻ ഒരു ഫാഷൻ മാഗസീന്റെ എഡിറ്ററാണ്.. നമ്മുടെ നാട്ടിൽ ഒരു പത്രാധിപർക്കും ഒരു കൂലിത്തൊഴിലാളിക്കും തമ്മിലുള്ള സാമൂഹികമായ അകലം ഇവർക്കു രണ്ടു പേർക്കും സിനിമയിലില്ലെന്നിടത്താണ് കണ്ണുടക്കിയത്. അവർ രണ്ടു പേരും പോകുന്ന റെസ്റ്റോറെന്റുകളും ബാറുകളും ഒന്നുതന്നെ.
വീട്ടിലെ സൗകര്യങ്ങളും ഏതാണ്ട് സമാനം. ചലച്ചിത്രത്തിന്റെ വൈകാരിക പശ്ചാത്തലത്തെ സാധൂകരിക്കുന്നത് ഒരു പരിധിവരെ ഈ കാര്യമാണ്. നമ്മുടെ നാട്ടിൽ ഒരു തൊഴിലുറപ്പു പദ്ധതിക്കാരെയെ അല്ലെങ്കിൽ ഒരു കെട്ടിടം വാർക്കപ്പണിക്കാരിയെ എന്തിന് വഴിയോരകച്ചവടക്കാരിയെ ഒരു പത്രപ്രവർത്തകൻ, അദ്ധ്യാപകൻ, സർക്കാരിലെ ക്ലാസ് 2 ജീവനക്കാരൻ ഒരു ദിവസത്തെ ലൈംഗികബന്ധത്തിനായി കൂട്ടിക്കൊണ്ടു പോയാൽ കഥയുടെ സ്വഭാവം മൊത്തം വേറെയാവും.
കോവിഡ് നിധിയിലേക്ക് സഹായം നല്‍കിയത് ഐശ്വര്യ ലക്ഷ്മി മാത്രം
വേലക്കാരിയായ സ്ത്രീയുടെ (റൂഫർ) അന്ധാളിപ്പുൾപ്പടെ ചിത്രീകരണവും പ്രൊഡക്ഷൻ ഡിസൈനുമെല്ലാം വേറെയാവും.. ആ കഥ അവിശ്വസനീയമാവും.വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ തറവാടിത്തഘോഷണമൊക്കെ നിരന്തരം നടത്തിക്കൊണ്ടിരിക്കുമ്പോഴും നമ്മൾ മറന്നുപോകുന്നുണ്ട്, സ്കൂളിലോ കോളേജിലോനിന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾ എത്തിപ്പെടുന്ന തൊഴിൽമേഖലകൾ അവരുടെ സാമൂഹിക പദവി നിർണ്ണയിക്കുന്ന കാര്യത്തിൽ ചെലുത്തുന്ന സ്വാധീനം വേണ്ടത്ര നമ്മുടെ വിചാരങ്ങളിൽ വന്നിട്ടില്ലെന്ന്.
100% സാക്ഷരതയല്ല പ്രശ്നം. സാമൂഹികമായ അന്തസ്സാണ്. അല്ലാതെ സർക്കാർ സ്കൂളിൽ പഠിച്ച ഒരാൾ അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേശകനായെന്ന മട്ടിലുള്ള തള്ളലുകൾക്കിടയിൽ ഒരുത്താൻ ദീനമായ മുഖത്തോടെ എത്തി വലിഞ്ഞു നോക്കുനന്തു കാണാം, അതേ സ്കൂളിൽ ഉണ്ടായിരുന്നു അവനും. അന്ന് ക്ലാസിൽ പഠിച്ച എല്ലാവർക്കും വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ കുറ്റബോധമില്ലാതെ കണ്ണിൽ നോക്കി പരസ്പരം സംസാരിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് യഥാർത്ഥ വിഷയം. പറ്റില്ലെന്നാണ് എന്റെ അനുഭവം.
96: ജാനുവിനേക്കാള്‍ ഭേദം നാഗവല്ലി കയറിയ ഗംഗയാണ്
ആരുടെയും കുഴപ്പമല്ല. അത് വിദ്യാഭ്യാസത്തെമാത്രം കുറ്റപ്പെടുത്താവുന്നതല്ലെങ്കിലും സമൂഹത്തിന്റെ ആരോഗ്യത്തെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട കാര്യമാണ്. ആന്റൺ ചെക്കോവിന്റെ തടിച്ച ഒരാളും മെലിഞ്ഞ ഒരാളും എന്ന കഥ (പരിഭാഷ വി രവികുമാർ) വായിച്ചു നോക്കുക. ഇതൊരു സാർവലൗകിക പ്രശ്നമാണ്.