Site icon Mocifi.com

ആര്‍ട്ടിക്കിള്‍ 21 റീലിസ് തിയതി പ്രഖ്യാപിച്ചു; പുതിയ ട്രെയിലര്‍ പുറത്ത്‌

ആര്‍ട്ടിക്കിള്‍ 21 റീലിസ് തിയതി പ്രഖ്യാപിച്ചു; പുതിയ ട്രെയിലര്‍ പുറത്ത്‌, നീതിക്കുവേണ്ടി അണിനിരക്കൂ; ആര്‍ട്ടിക്കിള്‍ 21 റിലീസ് തിയതി പ്രഖ്യാപിച്ചു

അജു വർഗീസ്, ജോജു ജോർജ്,ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ആർട്ടിക്കിൾ 21 ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

ജൂലൈ 28-ന്  “ആർട്ടിക്കിൾ 21 ” ചെമ്മീൻ സിനിമാസ്  തിയ്യേറ്ററുകളിലെത്തിക്കുന്നു.

ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, മനോഹരി ജോയ്, മജീദ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

വാക് വിത്ത് സിനിമാസിന്റെ ബാനറിൽ ജോസഫ് ധനൂപ്,പ്രസീന, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഷ്കർ നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ ഈണം പകരുന്നു.എഡിറ്റർ-സന്ദീപ് നന്ദകുമാർ, പശ്ചാത്തല സംഗീതം- ഗോപീ സുന്ദർ,കോ പ്രൊഡ്യൂസർ-രോമഞ്ച് രാജേന്ദ്രൻ,സൈജു സൈമൺ,പ്രൊഡക്ഷൻ കൺട്രോളർ-ശശി പൊതുവാൾ,കല-അരുൺ പി അർജ്ജുൻ,

മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രലങ്കാരം-പ്രസാദ് അന്നക്കര, സ്റ്റിൽസ്-സുമിത് രാജ്,ഡിസൈൻ-ആഷ്‌ലി ഹെഡ്,സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ലിദീഷ് ദേവസ്സി, അസോസിയേറ്റ് ഡയറക്ടർ- ഇംതിയാസ് അബൂബക്കർ,വിതരണം-ചെമ്മീൻ സിനിമാസ്,പി ആർ ഒ-എ എസ് ദിനേശ്.

ആര്‍ട്ടിക്കിള്‍ 21 റീലിസ് തിയതി പ്രഖ്യാപിച്ചു; പുതിയ ട്രെയിലര്‍ പുറത്ത്‌