Site icon Mocifi.com

നയന്‍താര 20 ലക്ഷം രൂപ തമിഴ് സിനിമാ തൊഴിലാളികള്‍ക്ക് നല്‍കി

കോവിഡ്-19 ഭീതി മൂലം സിനിമ ചിത്രീകരണം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് കഷ്ടത്തിലായ ദിവസ വേതനക്കാരായ തമിഴ് സിനിമാ തൊഴിലാളികളെ സഹായിക്കുന്നതിന് നയന്‍ താര. 20 ലക്ഷം രൂപയാണ് നയന്‍താര സംഭാവനയായി ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി)യ്ക്ക് കൈമാറിയത്.

ഫെഫ്സി പ്രസിഡന്റ് ആര്‍ കെ സെല്‍വമണിയുടെ ആഹ്വാനത്തെ തുടര്‍ന്ന് നിരവധി താരങ്ങളാണ് തൊഴില്‍ നഷ്ടം നേരിട്ടവരെ സഹായിക്കുന്നതിന് മുന്നോട്ടു വരുന്നത്. രജനികാന്ത്, വിജയ് സേതുപതി, സൂര്യ, ശിവകാര്‍ത്തികേയന്‍, ഐശ്വര്യ രാജേഷ് തുടങ്ങിയവര്‍ സഹായം നല്‍കിയിരുന്നു.

ഏപ്രില്‍ 14 വരെയാണ് ലോക്ക് ഡൗണ്‍ എങ്കിലും രോഗ വ്യാപനം തുടരുന്നതിനാല്‍ ഇളവ് അനുവദിക്കുമോയെന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.