Mocifi.com
Art is not a luxury, but a necessity.

കമലിൻ്റെ  വിവേകാനന്ദൻ വൈറലാണ് ആരംഭിച്ചു

പ്രശസ്ത സംവിധായകനായ കമൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വിവേകാനനൻ വൈറലാണ്.

ജൂൺ പതിനഞ്ച് വ്യാഴാഴ്ച്ച തൊടുപുഴക്കടുത്ത് മണക്കാട്, പെരിയാമ്പ്ര സെൻ്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ചിൻ്റെ പാരിഷ് ഹാളിൽ വച്ച് ലളിതമായ ചടങ്ങോടെ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു.

ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ.അഭിനേതാക്കൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സിബി മലയിലും കമലും ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കം കുറിച്ചത്.

തുടർന്ന് നിർമ്മാതാക്കളായ നെടിയത്ത് നസീബ്, ഷെല്ലി രാജ്.ആഷിക്ക് അബു’ഷൈൻ ടോം ചാക്കോ ശരൺ വേലായുwൻ,രഞ്ജൻ ഏബ്രഹാം,എന്നിവരും അഭിനേതാക്കളും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.

സംവിധായകൻ സിബി മലയിൽ വിവേകാനന്ദൻ വൈറലാണ് എന്ന ടൈറ്റിൽ പ്രകാശനം നടത്തി. ആഷിക്ക് അബുവും’ ഷൈൻ ടോം ചാക്കോയും ചേർന്ന് സ്വിച്ചോൺ കർമ്മവും നിർവ്വഹിച്ചു. നിർമ്മാതാക്കളുടെ കുട്ടികളാണ് ഫസ്റ്റ് ക്ലാപ്പു നൽകിയത്.

സിബി മലയിൽ, ആഷിക്ക് അബു, ജോണി, ദിലീഷ് നായർ, ഷൈൻ ടോം ചാക്കോ, മാലാ പാർവ്വതി, ഗ്രേസ് ആൻ്റണി, മെറീനാ മൈക്കിൾ, സ്മിനു സിജോ, എന്നിവർ ആശംസകൾ നേർന്നു. ജിനു ഏബഹാം, ബാദ്ഷാ, എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

നെടിയത്ത് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നസീബ് നെടിയത്ത്, ഷെല്ലി രാജ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എല്ലാക്കാലത്തും സംഭവിക്കാവുന്ന ഒരു കഥയാണ് കമൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

സ്ത്രീകൾ എന്നും നേരിടുന്ന അവരുടേതുമായ ചില പ്രശ്നങ്ങളുണ്ട്. അവരുടേതു മാത്രമായ പ്രശ്നങ്ങൾ..അതിലേക്കാണ് ചിത്രം കടന്നു ചെല്ലുന്നത്.

വിവേകാനന്ദൻ എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന അഞ്ചു സ്ത്രീകളുടെ ‘ജീവിതത്തിലൂടെയാണ് ഇതു പറയാൻ ശ്രമിക്കുന്നത്.

ഗൗരവമേറിയ ഒരു വിഷയം തികഞ്ഞ സറ്റയറിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഷൈൻ ടോം ചാക്കോയാണ് കേന്ദ്രകഥാപാത്രമായ വിവേകാനന്ദനെ അവതരിപ്പിക്കുന്നത്.

psc coaching center kozhiode, psc coaching center near me, psc tutorials near me, psc kozhiode center, psc center kozhikode

ഗ്രേസ് ആൻ്റണി, സാ സ്വിക, മെറീനാ മൈക്കിൾ, മാലാ പാർവ്വതി, സ്മിനു സിജോ, എന്നിവരരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം – ബിജിപാൽ .ഗാനങ്ങൾ – ഹരി നാരായണൻ. ഛായാ ഗ്രഹണം – പ്രകാശ് വേലായുധൻ. എഡിറ്റിംഗ് – രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ – ഗോകുൽദാസ്.

കലാസംവിധാനം -ഇന്ദു ലാൽ കവീദ്, മേക്കപ്പ് – പാണ്ഡ്യൻ, കോസ്റ്റും – ഡിസൈൻ – സ മീരാസനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ബഷീർ കാഞ്ഞങ്ങാട്. .പ്രൊഡക്ഷൻ മാനേജേഴ്സ് – നികേഷ് നാരായണൻ, ശരത്ത് പത്മാനന്ദൻ , പ്രൊഡക്ഷൻ എക്സിക്കുട്ടീവ്. എസ്സാൻ. പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലുർ

തൊടുപുഴയിലും കൊച്ചിയിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

കമലിൻ്റെ  വിവേകാനന്ദൻ വൈറലാണ് ആരംഭിച്ചു

Leave A Reply

Your email address will not be published.