Mocifi.com
Art is not a luxury, but a necessity.

ഫുട്‌ബോള്‍ ആവേശം പകരാൻ ആനപ്പറമ്പിലെ വേൾഡ് കപ്പ്; റിലീസ് നവംബർ 25 ന്

ആന്റണി വർഗീസിനെ(പെപ്പെ) നായകനാക്കി  നിഖിൽ പ്രേം രാജ് കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം “ആനപ്പറമ്പിലെ വേൾഡ് കപ്പ് ” നവംബർ 25ന് തിയേറ്ററുകളിലെത്തും.

അച്ചാപ്പു മൂവി മാജിക്കും മാസ് മീഡിയ പ്രൊഡക്ഷനും ചേർന്ന്  നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സ്റ്റാൻലി സി എസ്, ഫൈസൽ ലത്തീഫ് എന്നിവർ ചേർന്നാണ്. 

ഫുട്ബോളിനെ സ്നേഹിക്കുന്ന ഉത്തരകേരളത്തിലെ ഒരു ആനപ്പറമ്പിൽ  എന്ന സാങ്കല്പിക  ഗ്രാമത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫുട്ബോൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തുന്നതും, തുടർന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം.

ഫുട്‌ബോള്‍ ആവേശം പകരാൻ ആനപ്പറമ്പിലെ വേൾഡ് കപ്പ്; റിലീസ് നവംബർ 25 ന്

ആന്റണി വർഗീസ്, ഐഎം വിജയൻ, ബാലു വർഗീസ്, ലുക്‌മാൻ  എന്നിവരെ കൂടാതെ ടി ജി രവി,ആദില്‍ ഇബ്രാഹിം, നിഷാന്ത്  സാഗർ , ജോപോള്‍ അഞ്ചേരി,  ഷൈജു ദാമോദരൻ ( ഫുട്ബോൾ കമന്റെറ്റർ ),അര്‍ച്ചന വാസുദേവ്, ജെയ്‍സ് ജോസ്, ആസിഫ് സഹീര്‍, ദിനേശ് മോഹന്‍, ഡാനിഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു.  സംഗീതം ജെയ്ക്സ് ബിജോയ്‌. 

ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്. എഡിറ്റിംഗ് നൗഫല്‍ അബ്‍ദുള്ളയും ജിത് ജോഷിയും ചേർന്നാണ്.പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ.പ്രൊഡക്ഷൻ കോർഡിനേറ്റർ അനൂട്ടൻ വർഗീസ്.പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍.പി ആർ ഒ മഞ്ജു ഗോപിനാഥ്. മാജിക് ഫ്രെയിംസ് ചിത്രം വിതരണം ചെയ്യുന്നു.

ഫുട്‌ബോള്‍ ആവേശം പകരാൻ ആനപ്പറമ്പിലെ വേൾഡ് കപ്പ്; റിലീസ് നവംബർ 25 ന്

Leave A Reply

Your email address will not be published.