Mocifi.com
Art is not a luxury, but a necessity.

മൃദുല മുരളി: നന്മമരങ്ങളല്ല, ചേരുന്നത് വില്ലത്തി വേഷം

നവനീത് വി കെ

മൃദുല മുരളി, ആദ്യം ഈ നടിയെ ശ്രദ്ധിച്ചിരുന്നേ ഇല്ല . ഈയിടെയാണ് എല്‍സമ്മ എന്ന ആണ്‍കുട്ടി കാണാന്‍ ഇട ആയത്. അതില്‍ ഷെറിന്‍ എന്ന ഇന്ദ്രജിത്ത് ചെയ്ത കഥാപാത്രത്തിന്റെ പെങ്ങളായി ഇവളെ കണ്ടു.

അതൊരു ഗ്രേഷെയ്ഡുള്ള ക്യാരറ്റര്‍ ആയിരുന്നു. വളരെ മികച്ച പ്രകടനം. പിന്നെ വിശദമായി നെറ്റില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ മൃദുല ആകെ ഏഴ് മലയാളം പടങ്ങളിലേ അഭിനയിച്ചിട്ടുള്ളൂ എന്ന് മനസിലായി. കുറച്ച് സിനിമ തമിഴിലും ചെയ്തിട്ടുണ്ട്. പിന്നീട് മൃദുലയുടെ സിനിമ കണ്ടത് ശിഖാമണിയാണ്. പടം ശരാശരി ആണെങ്കിലും മൃദുലയുടെ പ്രകടനം നന്നായിരുന്നു.

ശിഖാമണി സിനിമാ പോസ്റ്റര്‍

അയാള്‍ ഞാനല്ല എന്ന ഫഹദ് ഫാസില്‍ സിനിമയിലെ രണ്ട് നായികമാരില്‍ ഒരാള്‍ മൃദുലയാണ്. 10.30 AM ലോക്കല്‍ കോള്‍ ,റെഡ് ചില്ലീസ് തുടങ്ങിയ സിനിമകളിലും മൃദുലയെ കണ്ടു. അവസരം കിട്ടാത്തത് കൊണ്ടാണ് മൃദുല ഫീല്‍ഡില്‍ ഇല്ലാത്തത് എന്ന് തോന്നുന്നു. അവസരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ ഇവള്‍ പൊളിച്ചേനെ എന്ന് തോന്നീട്ടുണ്ട്.

നല്ലൊരു മോഡലും കൂടിയാണ് മൃദുല മുരളി

കാരണം ഒരേ സമയം നായിക ആയും അതേ സമയം നെഗറ്റിവ് ഷെയ്ഡില്‍ വരുന്ന ക്യാരറ്റര്‍ റോളുകളിലും മൃദുല മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. മലയാളത്തിലെ പല നടിമാരും വെറും നന്മമരം പ്രഹസനങ്ങളായി എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. കാവ്യാ മാധവന്‍ തൊട്ട് സംവൃത സുനില്‍ വരെ. ഈ കാലയളവില്‍ വന്ന നടിമാരില്‍ അഭിനയത്തില്‍ കുറച്ച് ഇഷ്ടം തോന്നിയത് ഭാവനയോടാണ്.

ഡിറ്റക്ടീവാകാന്‍ ശരീരഭാരം കുറച്ച് ധ്യാന്‍ ശ്രീനിവാസന്‍

മൃദുല മുരളി എന്ന ഈ നടിയെ സംബന്ധിച്ചടുത്തോളം പുള്ളിക്കാരിക്ക് ഗ്രേഷെയ്ഡില്‍ വരുന്ന കഥാപാത്രങ്ങള്‍ നന്നായി ചേരുമായിരുന്നു. നല്ലൊരു വില്ലത്തിയെ വാര്‍ത്തെടുക്കാമായിരുന്നു. എന്നാല്‍ പുള്ളിക്കാരിയെ തേടി അവസരങ്ങള്‍ വന്നില്ല എന്ന് വേണം പറയാന്‍. ഒരു ആരാധന തോന്നിയത് കൊണ്ട് തന്നെ പുള്ളിക്കാരിയുടെ ഇന്‍സ്റ്റഗ്രാം പേജിലൊക്കെ ചുമ്മാ കേറി സെര്‍ച്ച് ചെയ്തു. നല്ലൊരു മോഡലും കൂടിയാണ് മൃദുല.

ഇപ്പോള്‍ ചെന്നൈയില്‍ എന്തോ ജ്വല്ലറി ബിസിനസോ മറ്റോ ആണ് മൃദുല.

visit: www.vayicho.com | www.shenews.co.in | www.ekalawya.com

Leave A Reply

Your email address will not be published.