Mocifi.com
Art is not a luxury, but a necessity.

തോളിലേറി മകള്‍, ഹാക്ക് ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്ന് വാപ്പ

അടുത്ത കാലം വരെ നടന്‍ ഷറഫുദ്ദീന്‍ മലയാളികള്‍ക്ക് ഗിരിരാജന്‍ കോഴിയായിരുന്നു. പ്രേമം സിനിമയില്‍ മേരിയുടെ മുന്നില്‍ റാസല്‍ഖൈമയിലെ കൊട്ടാരത്തിലെ ഏകാന്തവാസത്തെക്കുറിച്ച് സങ്കടം പറഞ്ഞ ഗിരിരാജന്‍ ഇപ്പോള്‍ അഞ്ചാംപാതിരയിലെ സൈക്കോ കില്ലര്‍ ബെഞ്ചമിന്‍ ലൂയിസ് ആണ്.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത തിയേറ്ററില്‍ നേടിയ വിജയം സിനിമ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും തുടരുകയാണ്.

കോവിഡ്-19 ലോക്ക്ഡൗണ്‍ കാലത്ത് ഷറഫുദീന്‍ വീട്ടില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ്. കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്ന ഷറഫുദ്ദീന്റെ തോളില്‍ മകള്‍ ദുവ കയറിയിരിക്കുന്ന ചിത്രം അദ്ദേഹം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സാറേ കുട്ടി ഹാക്ക് ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്ന അടിക്കുറിപ്പോടു കൂടി.

അഞ്ചാംപാതിരയില്‍ ഷറഫുദീന്റെ കഥാപാത്രം ഏറെ കൈയടി നേടിയിരുന്നു. സിനിമയിലെ ഹാക്കിങ്ങ് ട്രിക്കുകള്‍ കൈയടി നേടിയെങ്കിലും പണിയറിയാവുന്ന ഹാക്കര്‍മാരില്‍ നിന്നും വിമര്‍ശനമേറ്റിരുന്നു.

Leave A Reply

Your email address will not be published.