Mocifi.com
Art is not a luxury, but a necessity.

മലയാളത്തിലെ പതിനഞ്ചര കമ്മിറ്റി; സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ച് ഷമ്മി തിലകന്‍

കോവിഡ്-19 പ്രതിരോധത്തിനായി തമിഴ് സിനിമാ ലോകം കൈയയച്ച് സഹായം ചെയ്യുമ്പോള്‍ മലയാള സിനിമയിലെ താരങ്ങള്‍ പിശുക്കുന്നതിനെ പരിഹസിച്ച് ഷമ്മി തിലകന്‍. കഴിഞ്ഞ ദിവസം ചന്ദ്രമുഖി 2 എന്ന സിനിമയ്ക്ക് മുന്‍കൂറായി ലഭിച്ച മൂന്ന് കോടി രൂപ തമിഴ് നടന്‍ രാഘവ ലോറന്‍സ് സംഭാവന നല്‍കിയിരുന്നു. ഇതറിഞ്ഞ തമിഴിലേയും തെലുങ്കിലേയും മലയാളത്തിലേയും സൂപ്പറുകള്‍ ഉത്കണ്ഠാകുലര്‍ എന്ന് ഷമ്മി കുറിച്ചു. ലോറന്‍സിന്റെ സിനിമകളില്‍ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാന്‍ ഇടവേള പോലുമില്ലാതെ പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകള്‍ നടത്തുന്നതായി അറിയുന്നുവെന്ന് ഷമ്മി പരിഹസിച്ചു.

ഷമ്മി ഹീറോയാടാ ഹീറോയെന്ന കമന്റുകളുടെ കൂടെ സൂപ്പര്‍ സ്റ്റാറുകളുടെ ആരാധകരുടെ സൈബര്‍ ആക്രമണവും അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന് കീഴില്‍ നടക്കുന്നു.

അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്‌

#Great…! ‘ചന്ദ്രമുഖി 2’ ന് അഡ്വാന്‍സ് ലഭിച്ചത് മൂന്ന് കോടി; മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തമിഴ് സൂപ്പര്‍താരം ലോറന്‍സ്..#respect#love_you_lorence ഇതറിഞ്ഞ തമിഴിലേയും, തെലുങ്കിലേയും, മലയാളത്തിലേയും സൂപ്പറുകൾ ഉത്കണ്ഠാകുലർ. ലോറൻസിന്റെ സിനിമകളിൽ സഹകരിക്കുന്ന മലയാള താരങ്ങളെ #വിലക്കണോ എന്ന് തീരുമാനമെടുക്കാൻ ഇടവേള പോലുമില്ലാതെ #പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകൾ നടത്തുന്നതായി അറിയുന്നു.ഈ കൊറോണ കാലത്ത് വീട്ടിൽ ചൊറീം കുത്തി ഇരിക്കുന്ന നമുക്ക് ഇനി എന്തെല്ലാമെന്തല്ലാം #തമാശകൾ കാണേണ്ടി വരുമോ എന്തോ..?

#Great…! 'ചന്ദ്രമുഖി 2' ന് അഡ്വാന്‍സ് ലഭിച്ചത് മൂന്ന് കോടി; മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തമിഴ്…

Gepostet von Shammy Thilakan am Freitag, 10. April 2020

അദ്ദേഹം സ്റ്റീഫന്‍ നെടുമ്പുള്ളിയെന്ന എഫ് ബി പ്രൊഫലില്‍ നിന്നുള്ള കമന്റിന് നല്‍കിയ മറുപടി വായിക്കാം:

ഞാൻ ഉദ്ദേശിച്ചത്..; അമ്മ സംഘടനയിൽ #അധീശത്വം_ഉള്ളവർ എന്ന് ബഹു.കോമ്പറ്റീഷൻ കമ്മീഷൻ വിധിന്യായത്തിൽ തീർത്തു പറഞ്ഞിട്ടുള്ളതും..;ബഹു.ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ, #മലയാള_സിനിമ_നിയന്ത്രിക്കുന്ന_15_അംഗ_ലോബിയിലെ_അംഗങ്ങൾ ആണെന്ന് പറഞ്ഞിരിക്കുന്ന..; #അമ്മയുടെ_സൂപ്പർബോഡി എന്ന പേരിൽ അമ്മ അംഗങ്ങളുടെ ഇടയിൽ കുപ്രസിദ്ധി നേടിയവരുമായ ‘ചില’ മഹൽവ്യക്തികളെ പറ്റി മാത്രമാണ്. ഫ്യൂഡലിസ്റ്റ് മനോഭാവികളായ ഈ ‘സൂപ്പർ ബോഡിക്കാർ'”തങ്ങളുടെ ഇഷ്ടത്തിനും, ഇംഗിതത്തിനും, താളത്തിനും തുള്ളാത്തവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായി വ്യക്തമാണെന്നും”..; എന്നാൽ, “ഇത്തരക്കാരെയും അവരുടെ ആവശ്യങ്ങളെയും അവഗണിക്കാനോ തള്ളിക്കളയാനോ മലയാള സിനിമയിലെ ഖ്യാതിയുള്ള നടൻമാർക്ക് പോലും കഴിയാതെ പോയി” എന്നുള്ളതും ഇത്തരക്കാരുടെ അധീശത്വം വെളിവാക്കുന്നതാകുന്നു എന്നും കൂടി ബഹു.കോമ്പറ്റീഷൻ കമ്മീഷൻ വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.ഇതിൽ ഖ്യാതിയുള്ള നടന്മാർ എന്ന് ലാലേട്ടനേയും കൂടിയാണ് കോടതി ഉദ്ദേശിച്ചത്.

ഷമ്മിയെത്ര രൂപ നല്‍കി

“കുറച്ചു നാളുകളായി ചെയ്ത ജോലിക്കുള്ള കൂലി പോലും തരാൻ മുതലാളിമാർ കൂട്ടാക്കുന്നില്ല. അതിനാൽ സംഭാവന നൽകാൻ കൈയിൽ തൽക്കാലം ഇല്ല..!ഈ പോസ്റ്റിനെ തുടർന്ന് ഇനിയുള്ള ദിവസങ്ങളിൽ മലയാള സിനിമയിലെ കോടിപതികൾ നൽകാൻ പോകുന്ന കോടികളിൽ ഒരു ചെറിയ ഭാഗം എന്റേത് കൂടിയായി കരുതാവുന്നതാണ്.” അദ്ദേഹം കമന്റായി കുറിച്ചു.

Hai friends and fans, I want to share a happy news with you all. One of my next project is my thailavar’s movie…

Gepostet von Raghava Lawrence am Donnerstag, 9. April 2020

Leave A Reply

Your email address will not be published.