ബ്രേക്ക് ദി ചെയ്നിന്റെ ഭാഗമായി പൊലീസ് വേഷത്തില്‍ താരങ്ങള്‍
കൊറോണവൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ വിജയിപ്പിക്കുന്നതിനുള്ള പൊലീസുകാരുടെ ശ്രമങ്ങള്‍ അവിസ്മരണീയമാണ്. വൈറസ് വ്യാപനത്തിന്റെ ശൃംഖല പൊളിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള ബ്രേക്ക് ദി ചെയ്ന്‍ കാമ്പയിനിന്റെ ഭാഗമായി മലയാള സിനിമയിലെ താരങ്ങളുടെ പൊലീസ് വേഷത്തില്‍ അണിനിരത്തി കൊണ്ടുള്ള ചിത്രം വൈറലാകുന്നു.
ഫഹദ് ഫാസില്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്മാന്, പൃഥ്വി രാജ്, ജയസൂര്യ, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളാണ് പൊലീസ് വേഷത്തിലെത്തുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.