Mocifi.com
Art is not a luxury, but a necessity.

രാഷ്ട്രീയ വൈരത്തിന്റെ കളങ്കം മാറ്റി നിര്‍ത്തിയാല്‍ കണ്ണൂര്‍ സുന്ദരം: മംമ്ത

വിദേശത്ത് ജനിച്ചു വളര്‍ന്ന മംമ്ത മോഹന്‍ദാസിന്റെ പ്രിയപ്പെട്ട നഗരമേതാണ്. കണ്ണൂര്‍. വിശ്വാസം വരുന്നിലല്ലേ.

മംമ്ത ജനിച്ചത് ബഹ്‌റൈനിലും വളര്‍ന്നത് യുഎസിലുമാണ്. പക്ഷേ, സ്വന്തംനാടായ കണ്ണൂര്‍ തന്നെയാണ് അവര്‍ക്കിഷ്ടം. എയര്‍പോര്‍ട്ട് വരുന്നതുവരെ വലിയ വളര്‍ച്ച കൈവരിക്കാത്ത നഗരമാണ് കണ്ണൂര്‍ അവര്‍ പറയുന്നു.

കണ്ണൂരിലാണ് തന്റെ ജീവിതം തുടങ്ങുന്നതെന്ന് മംമ്ത പറയുന്നു. ഒരു പോസിറ്റീവ് വൈബ് എപ്പോഴും ആ നഗരം തരും. ആദ്യമായി ഗ്രാമീണ ഛായയും ക്ഷേത്രങ്ങളും തെയ്യങ്ങളും കണ്ടത് അവിടെയാണ്. ഒരു പരിധിവരെ ഗ്രാമാന്തരീക്ഷം കണ്ണൂരില്‍ നിന്ന് മാറാതെ നില്‍ക്കുന്നുണ്ടെന്ന് അവര്‍ നിരീക്ഷിക്കുന്നു.

ഇപ്പോള്‍ മിസ് ചെയ്യുന്നത് കണ്ണൂരാണെന്ന് പറയുന്നു. ജീവിതത്തില്‍ പുതിയ കാഴ്ചകള്‍ കാണിച്ചുതന്ന നാട്. തെയ്യം കെട്ടുന്നവരെ ദൈവമായാണ് കാണുന്നത്. എല്ലാം വേറിട്ട കാഴ്ചകള്‍. അവര്‍ ഓര്‍ത്തെടുക്കുന്നു.

മട്ടന്നൂരുകാരനായ മംമ്തയുടെ അച്ഛന്‍ 17-ാം വയസ്സില്‍ ഗള്‍ഫില്‍ പോയി. അദ്ദേഹത്തിന് കണ്ണൂരിന്റെ ചരിത്രം നന്നായി അറിയാം.

നല്ല ആളുകളെ കണ്ണൂരില്‍ പോയാല്‍ കാണാമെന്ന് പറയാറുണ്ട്. സ്‌നേഹവും നന്മയും നിറഞ്ഞ മനസുമാണ് അവര്‍ക്ക്. എന്നാല്‍ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ചില കളങ്കം ഉണ്ടായിട്ടുണ്ട്. അതുമാറ്റി നിര്‍ത്തിയാല്‍ സുന്ദരമാണ്. തനിക്ക് രാഷ്ട്രീയത്തോട് അഭിമുഖ്യമില്ലെന്നും എല്ലാത്തില്‍ നിന്നും നല്ലത് മാത്രം സ്വീകരിക്കുന്ന ആളാണ് താനെന്നും അവര്‍ പറയുന്നു.

ബഹ്‌റൈനില്‍ നിന്നും നാട്ടില്‍ എത്തണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്.

അഴിടെയാണ് ബന്ധുക്കള്‍ എല്ലാം. തന്നേക്കാള്‍ മുതിര്‍ന്ന കസിന്‍സ് ഉണ്ടായിരുന്നതിനാല്‍ അവിടെ എനിക്ക് ചേട്ടന്‍മാരേയും ചേച്ചിമാരേയും കിട്ടി.

അച്ഛന്റേയും അമ്മയുടേയും ഒറ്റമോളാണ് മംമ്ത. തന്നെ കെയര്‍ ചെയ്യുന്ന ചേട്ടന്മാരേയും ചേച്ചിമാരേയുമാണ് തനിക്ക് ഇഷ്ടമെന്ന് അവര്‍ പറയുന്നു.

കേരളകൗമുദി ഫ്‌ളാഷ് മൂവീസിനോടാണ് അവര്‍ കണ്ണൂരിനോടുള്ള തന്റെ പ്രണയം തുറന്ന് പറഞ്ഞത്.

Leave A Reply

Your email address will not be published.