ത്രില്ലര്‍ മൂവി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍
അബ്ദുള്‍ ഖയൂം ലബ്ബാസ് അന്‍സാരി
ത്രില്ലർ മൂവി എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് സൈക്കോ പാത്ത് സീരിസ് കില്ലിങ്ങും തുടർന്നുള്ള കുറ്റാന്യേഷണവും ഒക്കെയാണ്. ഒരേ ആഖ്യാന രീതിയിലുള്ള ഇത്തരം ത്രില്ലറുകൾ ഒരു പരിധി വിടുമ്പോൾ ബോറടിപ്പിക്കുന്നുണ്ട്. യഥാർത്ഥത്തിൽ എന്താണ് ഒരു ത്രില്ലർ മൂവി എന്നത് കൊണ്ട് ഉദേശിക്കുന്നത്?
തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ പിടിച്ച് ഇരുത്തുന്നതും അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന ആകാംക്ഷയും ഒക്കെയാണ് ഒരു ത്രില്ലറിൻ്റെ നട്ടെല്ല്. ഒരു ത്രില്ലറിനെ സംബന്ധിച്ചിടത്തോളം അതിൻ്റെ തിരക്കഥയാണ് പ്രധാനം. പലപ്പോഴും ത്രില്ലറുകൾ എന്ന പേരിൽ അവതരിപ്പിക്കപെടുന്ന ചിത്രങ്ങൾ ബോർ ആവുന്നത് കോംപ്രമൈസ് ചെയ്യപ്പെടുന്ന തിരക്കഥയും പാളിപോകുന സംവിധാനവുമാണ്.
എന്തൊക്കെയായിരിക്കണം ഒരു ത്രില്ലർ മൂവി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. എനിക്ക് തോന്നുന്ന ചിലത് താഴെ കുറിക്കുന്നു.

ത്രില്ലര്‍ മൂവിയുടെ തിരക്കഥ
1) സൈക്കോ പാത്ത് സീരീസ് കില്ലിങ് മാത്രമാണ് ത്രില്ലറുകൾ എന്ന ധാരണ ആദ്യമേ കൈവെടിയുക. ഒരു ത്രില്ലറിന് വിഷയം ആകാവുന്ന അനവധി കാര്യങ്ങളുണ്ട്. കിഡ്നാപ്പിങ്, ഭീഷണി, മോഷണം, കുറ്റം ഒളിപ്പിച്ച് വെക്കൽ, പ്ലാൻസ് മർഡർ etc. പലപ്പോഴും ത്രില്ലറിൻ്റെ വിഷയം പോലും സസ്പെൻസ് ആക്കാൻ കഴിയും (ഉദാ: ഡാർക്ക് സീരിസ്, സമയം ആണിവിടെ വിഷയം).
2) ഒരു ഫിലിം ആണെങ്കിൽ പ്ലോട്ടിൽ നിന്ന് കൊണ്ട് മാത്രം കഥ പറയുക. ഒരു ആവശ്യവുമില്ലാത്ത പാട്ട്, സൈഡ് റൊമാൻസ്’, നീട്ടി വലിച്ച ഫ്ലാഷ് ബാക്ക്, ഓവർ സെൻറിമെൻസ് ഒക്കെ ഒഴിവാക്കുന്നതാണ് നല്ലത്.
3) ഓവർ നാച്ചുറൽ ആകാത്ത സംഭാഷണങ്ങളും അതിനേക്കാൾ പ്രവൃത്തിയും ആണ് കഥാപാത്രങ്ങൾക്ക് വേണ്ടത്.
വടക്കന്‍ വീരഗാഥ പിറവിയെടുത്തിട്ട് 31 വർഷം
4) അഭിനേതാക്കൾക്ക് വേണ്ടി എത്രത്തോളം മാസ് കുത്തി കേറ്റുന്നുവോ അത്രത്തോളം ക്വാളിറ്റി നഷ്ട്ടപ്പെടും. കഥാപാത്രങ്ങൾക്ക് മാസ് ആകാം, അഭിനേതാക്കൾക്ക് ഒട്ടും വേണ്ട.
5) കഥാപാത്രങ്ങൾ മനുഷ്യർ ആണെങ്കിൽ അവർക്ക് മനുഷ്യരുടെ കഴിവ് നല്കിയാൽ മതി. സൂപ്പർ ഹീറോസ് ആക്കേണ്ട. ഒരു മനുഷ്യൻ്റേതായ ദൗർബല്യങ്ങൾ കൂടി ചേരുമ്പോൾ ഉണ്ടാകുന്ന അനിശ്ചിതാവസ്ഥ ത്രില്ലറുകളെ മികച്ച താക്കും.
ത്രില്ലര്‍ മൂവിയുടെ സംവിധാനം
1) കഥയെ സത്യസന്ധമായും ലളിതമായും അവതരിപ്പിക്കുക.
2) പരമാവധി ഗ്രാഫിക്സ്, ഇഫക്ട്സ് ഒഴിവാക്കി റിയലിസ്റ്റാക്കി ത്രില്ലർ ഒരുക്കുക. ഒരു സംവിധായകൻ്റെ കഴിവ് ഇവിടയാണ് പ്രകടമാകേണ്ടത്. അഥവാ ഗ്രാഫിക്സ് ഉൾപ്പെടുത്തുകയാണെങ്കിൽ അത് പെർഫക്ട് ആയിരിക്കണം.
3) സ്ക്രീനിൽ കാണുന്നത് നേരിട്ടു കാണുന്ന പ്രതീതി പ്രേക്ഷകനിൽ ഉണ്ടാക്കണം. Stranger things, Dark എന്നീ സീരിസുകളുടെ Cinema tography ശ്രദ്ധിക്കുക.
4) Background score ഒക്കെ ഒരു മയത്തിലാക്കുക.ഇത് പോലെ ഇനിയും ഒരുപാട് കാണും. എല്ലാം ക്രിയേറ്റിവിറ്റിയെ ആശ്രയിച്ചിരിക്കുന്നു.
Visit: www.shenews.co.in